View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീല മലയുടെ ...

ചിത്രംആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍ (1985)
ചലച്ചിത്ര സംവിധാനംസ്റ്റാൻലി ജോസ്
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംഎസ്‌ ഡി ശേഖര്‍
ആലാപനംകെ പി ബ്രഹ്മാനന്ദൻ, കോറസ്‌, ലത രാജു

വരികള്‍

Added by devi pillai on December 26, 2009

elelo elelo elelo.....
ee... neelamalayude akkareyakkare
chenkathirano ponkathirano?
ponkathirane aaha ponkathirane
ezhalla pathara meni vilanjathu
nenmaniyano ponamniyano?
ponnane ponnin kathiril
minnaaminnana vettam vithakkana
ponmanippottaane

thettippoovinum thamarappoovinum
thanundallo
theviyozhikkum vellam paadathu
thenanallo
elelelo elelelo.....
ezhallezhunnooru meni vilanjathu
ponamniyano nenmaniyano
nellaane chingakkuliril
manjayudukkana thullikkalikkana
punnel kathiraane

atham pathu chuvaduvechaadunnu
puthariyunnaan
chithirappennin kaviluthuduthathu
kaikottippaadaan

pankajaakshan kadalvarnan
vaasudevan jagannaadhan
pandorunaal kaalindithan theerathananju
sreepadangalanangathe noopurangalanangathe
gopasthreekal neeraadunna kadavilethi
elelelo elelelo...
villum kudavum vilakkumorukki
nallonappatte naavunaratte
pooppoliyo kaattilum mettilum
naattilum veettilum
poomanithoppilum pooppoli
pooppoloyo



----------------------------------


Added by devi pillai on December 26, 2009

ഏലേലോ... ഏലേലോ... ഏലേലോ....

ഏ നീലമലയുടെ അക്കരെയക്കരെ
ചെങ്കതിരാണോ പൊന്‍ കതിരാണോ?
പൊന്‍ കതിരാണേ ആഹാ പൊന്‍ കതിരാണേ
ഏഴല്ല പത്തരമേനി വിളഞ്ഞത്
നെന്മണിയാണോ പൊന്മണിയാണോ
പൊന്നാണേ... പൊന്നിന്‍ കതിരില്‍
മിന്നാ‍മിന്നണ വെട്ടം വിതയ്ക്കണ
പൊന്മണിപ്പൊട്ടാണേ...........

തെറ്റിപ്പൂവിനും താമരപ്പൂവിനും തേനുണ്ടല്ലോ
തേകിയൊഴിക്കും വെള്ളം പാടത്തു തേനാണല്ലോ
ഏലേലേലോ......
ഏഴല്ലെഴുന്നൂറു മേനിവിളഞ്ഞതു
പൊന്മണിയാണോ നെന്മണിയാണോ?
നെല്ലാണേ ചിങ്ങക്കുളിരില്‍
മഞ്ഞയുടുക്കണ തുള്ളിക്കളിക്കണ
പുന്നെല്‍ക്കതിരാണേ

അത്തം പത്തു ചുവടൂവെച്ചാടുന്നു പുത്തരിയുണ്ണാന്‍
ചിത്തിരപ്പെണ്ണിന്‍ കവിളുതുടുത്തതു കൈകൊട്ടിപ്പാടാന്‍

പങ്കജാക്ഷന്‍ കടല്‍ വര്‍ണ്ണന്‍
വാസുദേവന്‍ ജഗന്നാഥന്‍
പണ്ടൊരുനാള്‍ കാളിന്ദിതന്‍ തീരത്തണഞ്ഞു
ശ്രീപദങ്ങളനങ്ങാതെ നൂപുരങ്ങളനങ്ങാതെ
ഗോപസ്ത്രീകള്‍ നീരാടുന്ന കടവിലെത്തി
അത്തം പത്തു ചുവടൂവെച്ചാടുന്നു പുത്തരിയുണ്ണാന്‍
ചിത്തിരപ്പെണ്ണിന്‍ കവിളുതുടുത്തതു കൈകൊട്ടിപ്പാടാന്‍

ഏലേലോ......
വില്ലും കുടവും വിളക്കുമൊരുക്കി
നല്ലോണപ്പാട്ടേ നാവുണരട്ടെ
പൂപ്പൊലിയോ കാട്ടിലും മേട്ടിലും
നാട്ടിലും വീട്ടിലും
പൂമണിത്തോപ്പിലും പൂപ്പൊലി
പൂപ്പൊലിയോ...........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്‌നത്തിന്‍ താഴ്‌വരയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എസ്‌ ഡി ശേഖര്‍
മാലാഖമാരുടെ
ആലാപനം : കെ പി ബ്രഹ്മാനന്ദൻ   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : എസ്‌ ഡി ശേഖര്‍