View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇളം മഞ്ഞിൽ ...

ചിത്രംഅധരങ്ങള്‍ വിതുമ്പുന്നു (1981)
ഗാനരചനടി തങ്കപ്പന്‍
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഅമ്പിളി, ശ്രീകാന്ത്‌

വരികള്‍

Lyrics submitted by: Sreedevi Pillai

O.. Ohoho

ilam manjilozhukivarum thaarunyame
makarandam thulumbunna poovaname
ilam manjilozhukivarum thaarunyame

sharalkkaala nilaavile kuliralapole
ente kalppanayil virunnu varum devathapole
aadivaa.... arikil vaa ....
aadivaaa arikil vaa aanandamaadhuri nukaraan vaa

vennilaappattuduthu sindoorappottuthottu
arayannathoniyil vannoo njaan
karayeppunarunna thirakaleppole
ente naadhante kaikalil amarnnoo njaan

vaasarashayyayile rathiyaanu nee
vaarthinkal kalaykkothorazhakaanu nee
aadivaa.. arikil vaa....
aadivaa arikilvaa aanandamaadhuri nukaraan vaa

allimalarkkaavinullil youvana virunnorukki
manmadhan varunnathum kaathirunnu
mayakkam nadichival madiyil shayikkumpol
malarambeythenne thalartharuthe
malarambeythenne thalartharuthe
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ... ഓഹോഹോ....
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ
മകരന്ദം തുളുമ്പുന്ന പൂവനമേ
ഇളം മഞ്ഞിലൊഴുകിവരും താരുണ്യമേ

ശരല്‍ക്കാല നിലാവിലെ കുളിരലപോലെ
എന്റെ കല്‍പ്പനയില്‍ വിരുന്നുവരും ദേവതപോലെ
ആടിവാ... അരികില്‍ വാ.......
ആടിവാ അരികില്‍ വാ ആനന്ദമാധുരി നുകരാന്‍ വാ

വെണ്ണിലാപ്പട്ടുടുത്തു സിന്ദൂരപ്പൊട്ടുതൊട്ടു
അരയന്നത്തോണിയില്‍ വന്നൂ ഞാന്‍
കരയെപ്പുണരുന്ന തിരകളെപ്പോലെ
എന്റെ നാഥന്റെ കൈകളില്‍ അമര്‍ന്നൂ ഞാന്‍

വാസരശയ്യയിലെ രതിയാണു നീ
വാര്‍തിങ്കള്‍ കലയ്ക്കൊത്തൊരഴകാണുനീ
ആടിവാ... അരികില്‍ വാ....
ആടിവാ അരികില്‍ വാ ആനന്ദമാധുരി നുര്‍കരാന്‍ വാ

അല്ലിമലര്‍ക്കാവിനുള്ളില്‍ യൌവന വിരുന്നൊരുക്കി
മന്മഥന്‍ വരുന്നതും കാത്തിരുന്നു
മയക്കം നടിച്ചിവള്‍ മടിയില്‍ ശയിക്കുമ്പോള്‍
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ
മലരമ്പെയ്തെന്നെ തളര്‍ത്തരുതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിറകറ്റു വീണു പിടയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടി തങ്കപ്പന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
മൊട്ടുകൾ വിരിഞ്ഞു
ആലാപനം : അമ്പിളി, എല്‍ ആര്‍ അഞ്ജലി   |   രചന : ടി തങ്കപ്പന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഞാൻ നടന്നാൽ തുളുമ്പും
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ടി തങ്കപ്പന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍