View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിമലര്‍ക്കിളി കൂടണഞ്ഞു ...

ചിത്രംചട്ടമ്പിക്കവല (1969)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംബി എ ചിദംബരനാഥ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

anthimalarkkili koodananju
ambilivilakkil thiri thelinju
kanmani neeyoru kadha parayoo
nin kanmunayaloru kadha parayoo
anthimalarkkili koodananju
ambilivilakkil thiri thelinju

innale njanoru swapnam kandu
innengane njaanathin kadha parayum (innale..)
mizhikalil nanathin poovirinju (2)
nee parayathakkadha njanarinjoo (2)
aa..aa.. aa...
anthimalarkkili koodananju
ambilivilakkil thiri thelinju

kanathe pinniloralu vannu
ente kannina pothi chirichu ninnu (kanathe..)
kathiloreeradi then pakarnnu
ninte kavilil ninnayiram pooviruthu (2) (anthimalarkkili..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു
കണ്മണി നീയൊരു കഥ പറയൂ
നിന്‍ കണ്മുനയാലൊരു കഥ പറയൂ
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടൂ
ഇന്നെങ്ങനെ ഞാനതിന്‍ കഥ പറയും (ഇന്നലെ..)
മിഴികളില്‍ നാണത്തിന്‍ പൂവിരിഞ്ഞു (2)
നീ പറയാതക്കഥ ഞാനറിഞ്ഞൂ (2)
ആാ..ആാ..ആാ..
അന്തിമലര്‍ക്കിളി കൂടണഞ്ഞു
അമ്പിളിവിളക്കില്‍ തിരി തെളിഞ്ഞു

കാണാതെ പിന്നിലൊരാളു വന്നു
എന്റെ കണ്ണിണ പൊത്തി ചിരിച്ചു നിന്നു (കാണാതെ..)
കാതിലൊരീരടി തേന്‍ പകര്‍ന്നു
നിന്റെ കവിളില്‍ നിന്നായിരം പൂവിറുത്തു (2)
ആ..ആ.. ആ...(അന്തിമലര്‍ക്കിളി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുറിമീശക്കാരന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി, ജ്ഞാനശേഖരൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
മയില്‍പ്പീലി മിഴികളില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
അഞ്ജനക്കുളിര്‍ നീല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌
ഒരു ഹൃദയത്തളികയില്‍
ആലാപനം : പി ജയചന്ദ്രൻ, പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബി എ ചിദംബരനാഥ്‌