View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരം പാദസരങ്ങള്‍ ...

ചിത്രംനദി (1969)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

aayiram paadasarangal kilungi
aaluvaappuzha pinneyumozhuki
aarum kaanaathe olavum theeravum
aalinganangalil muzhuki
muzhuki....

eeranaaya nadiyude maaril
ee vidarnna neerkkumilakalil
verpedunna vedanayo veridunna nirvrithiyo
omale aaromale onnu chirikkoo orikkalkkoodi

eenilaavum eekkulirkkaattum
ee palunku kalppadavukalum
odiyethum ormakalil omalaalin gadgadavum
omale aaromale onnuchirikkoo orikkalkkoodi
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആയിരം പാദസരങ്ങള്‍ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെയോളവും തീരവും
ആലിംഗനങ്ങളില്‍ മുഴുകി (ആയിരം)

ഈറനായ നദിയുടെ മാറില്‍
ഈ വിടര്‍ന്ന നീര്‍ക്കുമിളകളില്‍
വേര്‍പെടുന്ന വേദനയോ
വേരിടുന്ന നിര്‍വൃതിയോ
ഓമലേ....ആരോമലേ ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ക്കൂടി (ആയിരം)

ഈ നിലാവും ഈ കുളിര്‍ കാറ്റും
ഈ പളുങ്ക് കല്‍പ്പടവുകളും
ഓടിയെത്തും ഓര്‍മ്മകളില്‍
ഓമലാളിന്‍ ഗദ്ഗദവും
ഓമലേ.....ആരോമലേ..... ഒന്നു ചിരിക്കൂ
ഒരിക്കല്‍ കൂടി (ആയിരം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുഴകള്‍ മലകള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കായാമ്പൂ കണ്ണില്‍ വിടരും
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
തപ്പുകൊട്ടാമ്പുറം
ആലാപനം : പി സുശീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പഞ്ചതന്ത്രം കഥയിലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നിത്യവിശുദ്ധയാം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കായാമ്പൂ [ബിറ്റ്]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഇന്നി വാസമെനിക്കില്ല (ബിറ്റ്)
ആലാപനം : സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ