View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയുന്ന നേരത്തും ...

ചിത്രംവെള്ളിയാഴ്ച (1969)
ചലച്ചിത്ര സംവിധാനംഎം എം നേശന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംലത രാജു

വരികള്‍

Lyrics submitted by: Sreedevi Pillai

karayunna nerathum chirikkaan padhippichu
karaalajeevitha naadakarangam
punchirithaamarappoo vidarthumen
kannuneerppoykayithaaru kandu

chundukal neyyunna poompattu kondente
nenchile theekkolli moodunnu njaan
bhaavavum haavavum kandurasikkunna
paavangal kaanikal entharinju?

njanente gadgadam mooduvaan srishticha
gaanaprapanchathil vannavano
kaamukabhringame nin pushpa sundari
poymukham maattumpolenthu cheyyum?
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു
കരാളജീവിത നാടകരംഗം
പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ
കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..)

ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ
നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ
ഭാവവും ഹാവവും കണ്ടു രസിക്കുന്ന
പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..)


ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച
ഗാനപ്രപഞ്ചത്തിൽ വന്നവനോ
കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി
പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമത്തിന്‍ ശീതള
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കെട്ടിപ്പിടിച്ചപ്പോള്‍
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാര്‍വ്വണ രജനി
ആലാപനം : എസ് ജാനകി, രവീന്ദ്രന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌