View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിഷാദ വിമൂക രജനി ...

ചിത്രംസ്നേഹസമ്മാനം (1982)
ഗാനരചനമുരളി
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreekanth Nisari

വരികള്‍ ചേര്‍ത്തത്: Sreekanth Nisari

വിഷാദ വിമൂക രജനി..
ഞാന്‍ സ്മൃതി ഗീതം മൂളുന്നിതാ..
പല നാളായെന്‍ കരളില്‍ വിതുമ്പും
വ്രണിത സ്വരങ്ങള്‍ പകരുന്നു..
കരയാന്‍ ഞാന്‍ മാത്രം..
അകലെയേതോ രാക്കിളി തേങ്ങി തളരും യാമങ്ങളില്‍..
ഹൃദയ തടങ്ങളില്‍ കുളിരുകള്‍ തൂകി തെളിയുന്നു അവളുടെ ലോകം..
ഇവിടെ ഞാന്‍ മാത്രം..
സൌന്ദര്യമേ നീ ഭൂമിയെ മൂടി
പൊതിയും വേദനയാല്‍..
നിമിഷ വചങ്ങളില്‍ ഇതളുകള്‍ പോലെ കൊഴിയും നിന്നുടെ തൂവല്‍..
ഇരുളില്‍ ഞാന്‍ മാത്രം..
വിഷാദ വിമൂക രജനി..
ഞാന്‍ സ്മൃതി ഗീതം മൂളുന്നിതാ..
പല നാളായെന്‍ കരളില്‍ വിതുമ്പും
വ്രണിത സ്വരങ്ങള്‍ പകരുന്നു..
കരയാന്‍ ഞാന്‍ മാത്രം..!!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കല്യാണപ്പെണ്ണേ
ആലാപനം : ഷൈലജ എം അശോക്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
നീയെന്റെ സ്വപ്നം
ആലാപനം : കൊച്ചിന്‍ അലക്സ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
വിരൂപമേതോ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌