View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടുകിട്ടു വറുത്തൊരു ...

ചിത്രംഹലോ (2007)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംഎം ജി ശ്രീകുമാർ, കൊച്ചിന്‍ ഇബ്രാഹിം, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010

കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ
കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ
തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും
കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ
ദേ പട പട പെടയ്ക്കണു ഹാർട്ട്
നീ പെണങ്ങിയാലുടനെ അറ്റായ്ക്ക്
കത്തിക്കയറുന്ന കണക്കുള്ള പോക്ക്
മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക്
കരിമ്പിന്റെ രസഗുള നീ തന്നെ
വാ വാ വാ വ സുഖത്തിന്റെ സരിഗമ നീ തന്നെ
(കടുകിട്ടു...)


പേരു കേട്ട തറവാടി പോക്കിരിക്കു തെമ്മാടി
മണ്ണിലെ സത്യമേ സോമകന്യകേ
സട കുടഞ്ഞ വില്ലാളി ചോരയുള്ള പോരാളി
ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ
ചന്തമോടെ എന്നും നീയോ എന്റേതല്ലേ സുന്ദരീ
അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ
ചടപട തുളുമ്പെടീ കരളിന്റെ കുടത്തില്
അണിയായ് ഉടനേ നിറയാൻ വരണേ
ഹറിബറി എനിക്കില്ല അതുക്കെന്നെ മതി മതി
നുര പടരും തിരുമധുരം നുകരാൻ (കടുകിട്ടു....)


പായൽ പീച്ചൻ കാരിത് ബോലേ
ഗാവോനാ നാച്ചോനാ (2)
ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ..

തൊട്ടടുത്തു വന്നിടാം പൊട്ടുകുത്തി നിന്നിടാം
പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ
മതിമറന്നൊരാവേശം നീ പതഞ്ഞൊരീ നേരം
വീര്യമായ് മാറണേ സ്നേഹതീർത്ഥമേ
ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ
ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ
അടിമുടി കസറിയ കനവിനു ചിറകടി കൊതിയൊന്നിളകി
സുഖമോ ചിതറി
കലയുടെ കൊടുമുടി കയറൊയ മനസ്സിനു
കഥകളിയും പടയണിയും തിറയും (കടുകിട്ടു....)

Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010

Kadukittu varuthoru kadakkannumadichenne
kudukkittu valikkalle midukkippenne
thirichittum marichittum gunichittum harichittum
kulippichu kedathalle kudukkappenne
de pada pada pedaykkanu heart
nee penganiyaaludane attack
kathikkayarunna kanakkulla pokku
mathu pidichittu karangunnu vaakku
karimpinte rasagulla nee thanne
vaa vaa vaa vaa sukhathinte sarigama nee thanne
(Kadukittu...)

Peru ketta tharavaadi pokkirikku themmaadi
mannile sathyame somakanyake
sada kudanja villaali chorayulla poraali
Indranum chandranum bandhuvaanu nee
chanthamode ennum neeyo entethalle sundaree
anthivettamaarum neram swantham neeye kanmanee
chadapada thulumpedee karalinte kudathilu
aniyaay udane nirayaan varane
hurryburry enikkilla athukkenne mathi mathi
nura padarum thirumadhuram nukaraan
(Kadukittu...)

paayal peechan kaarithu bole
gaavonaa naachonaa (2)
gaavonaa naachonaa
aapke meree paas naanaanaanaa

Thottaduthu vanneedaam pottukuthi ninneedaam
poonkavil thannilaay janmapunyame
mathimarannoraavesham nee pathanjoree neram
veeryamaay maarane snehatheerthame
Chumbanangaloronnaay nee sammaanam pol vaangane
chuttupollumullil neeyo rokkam rokkam cherane
adimudi kasariya kanavinu chirakadi kothiyonnilaki
sukhamo chithari
kalayude kodumudi kayariya manassinu
kadhakaliyum padayaniyum thirayum
(Kadukittu...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഴവില്ലിന്‍
ആലാപനം : അഫ്‌സല്‍, മഞ്ജരി, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കടുകിട്ടു
ആലാപനം : എം ജി ശ്രീകുമാർ, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഹലോ
ആലാപനം : ശ്വേത മോഹന്‍, വിധു പ്രതാപ്‌   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചെല്ലത്താമരേ
ആലാപനം : കെ എസ്‌ ചിത്ര, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഭജന്‍
ആലാപനം : മഞ്ജരി, അഖില ആനന്ദ്, ആൻഡ്രിയ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഹലോ
ആലാപനം : ശ്വേത മോഹന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍