ഉഷസ്സിന്റെ രഥത്തിൽ ...
ചിത്രം | കുഞ്ഞിക്കൈകള്‍ (1974) |
ചലച്ചിത്ര സംവിധാനം | മങ്കട രവിവര്‍മ്മ |
ഗാനരചന | കരിംകുന്നം ചന്ദ്രന്‍ |
സംഗീതം | കെ കെ ആന്റണി |
ആലാപനം | ജോളി അബ്രഹാം |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ushassinte radhathil uyirppinte radhathil ezhunnallum snehapithaave urakkam theliyaathorarakalilengum thiri theliykkoo ponthiri theliykkoo (ushassinte) mulmudiyil mullaanikalil - thiru murivukalil marakkurisshil mulmudiyil mullaanikalil - thiru murivukalil marakkurisshil nee annaruliya mochanamallo nithyajeevan pakarunnu (ushassinte) thaaraaganangal than thaamarakkaavil sourayoodha madhumanayil thaaraaganangal than thaamarakkaavil sourayoodha madhumanayil ninte simhaasanam alankarikkunnu ninte saamraajyam pularunnu (ushassinte) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉഷസ്സിന്റെ രഥത്തില്‍ ഉയര്‍പ്പിന്റെ രഥത്തില്‍ എഴുന്നള്ളും സ്നേഹപിതാവേ ഉറക്കം തെളിയാത്തൊരറകളിലെങ്ങും തിരി തെളിയ്ക്കൂ പൊന്‍ തിരി തെളിയ്ക്കൂ (ഉഷസ്സിന്റെ) മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു മുറിവുകളില്‍ മരക്കുരിശ്ശില്‍ മുള്‍മുടിയില്‍ മുള്ളാണികളില്‍ - തിരു മുറിവുകളില്‍ മരക്കുരിശ്ശില്‍ നീയന്നരുളിയ മോചനമല്ലോ നിത്യജീവന്‍ പകരുന്നു. (ഉഷസ്സിന്റെ) താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍ സൌരയൂഥ മധുമനയില്‍ താരാഗണങ്ങള്‍ തന്‍ താമരക്കാവില്‍ സൌരയൂഥ മധുമനയില്‍ നിന്റെ സിംഹാസനം അലങ്കരിക്കുന്നു നിന്റെ സാമ്രാജ്യം പുലരുന്നു (ഉഷസ്സിന്റെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുന്നിമണിക്കുഞ്ഞേ
- ആലാപനം : ജെൻസി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ കെ ആന്റണി
- കാറ്റിൻ കരവാൾ
- ആലാപനം : കോറസ്, ജോളി അബ്രഹാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ കെ ആന്റണി
- പണ്ടൊരു മുക്കുവന്‍
- ആലാപനം : ജോളി അബ്രഹാം | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : കെ കെ ആന്റണി