View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിരൂപമേതോ ...

ചിത്രംസ്നേഹസമ്മാനം (1982)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംവാണി ജയറാം

വരികള്‍

വരികൾ ചേർത്തത് അനിൽ നെല്പുര

Movie Snehasammaanam (1982)
Lyrics Poovachal Khader
Music Cochin Alex
Singers Vani Jairam

വിരൂപമേതോ കിനാവുപോലെ
നിലാവിൽ നിൻ രൂപമോ മായുന്നു
മായുന്നു മെല്ലേ നിഴൽ മൂടുന്നു മെല്ലെ
അഴകിൻ വിധാനങ്ങളിൽ
ഇതാണോ നിയതീ ഞാൻ
കാത്തിരുന്ന നിൻ സ്വാഗതം
ഇതാണോ നിയതീ ഞാൻ
കാത്തിരുന്ന നിൻ സ്വാഗതം
വിരൂപമേതോ കിനാവുപോലെ

അകലെ മേവും താരങ്ങളേ
വെറുതെയായി എൻ മോഹം
ഒരു കാറ്റിലാടും ഒരു ദീപനാളം
ആത്മാവിലേന്തി അണയുന്നു ഞാൻ
വിരൂപമേതോ കിനാവുപോലെ

ഒഴുകി നീങ്ങും മേഘമേ ഞാൻ
ഇരുളിലായോ വീണ്ടും
ഒരു കൂടു തേടും ഒരു മൈന പോലെ
ഏകാന്തമെങ്ങോ അണയുന്നു ഞാൻ
ഇതാണോ നിയതീ ഞാൻ
കാത്തിരുന്ന നിൻ സ്വാഗതം
ഇതാണോ നിയതീ ഞാൻ
കാത്തിരുന്ന നിൻ സ്വാഗതം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിഷാദ വിമൂക രജനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുരളി   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
കല്യാണപ്പെണ്ണേ
ആലാപനം : ഷൈലജ എം അശോക്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
നീയെന്റെ സ്വപ്നം
ആലാപനം : കൊച്ചിന്‍ അലക്സ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌