View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തിരികെ ഞാൻ വരുമെന്ന വാർത്ത (F) ...

ചിത്രംഅറബിക്കഥ (2007)
ചലച്ചിത്ര സംവിധാനംലാല്‍ ജോസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംബിജിബാല്‍
ആലാപനംഗായത്രി അശോകന്‍

വരികള്‍

Added by vikasvenattu@gmail.com on February 21, 2010

തത്തിന്തക തെയ് തോം - 3
ചങ്കിലു കേക്കണ് മണ്ണിന്‍റെ താളം

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായ്
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു
(തിരികെ)

ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി
തിരുവോണത്തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികെ വിളിക്കുന്നു
ഇളനീരിന്‍ മധുരക്കിനാവായ്... തിരികേ...
(തിരികെ)

തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകിപ്പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു... തിരികേ...
(തിരികെ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 11, 2010
 

Thathinthaka theithom thathinthaka theithom
thathinthaka theithom chankilu kelkkana manninte thaalam ( 2 )

Thirike njan varumenna vaartha kelkkaanaayi
Graamam kothikkaarundennum
Thirike madanguvaan theerathadukkuvaan
Njaanum kothikkaarundennum
Viduvaayan thavalakal pathivaayi karayunna
Nadavarampormmayil kandu
Veyilettu vaadunna cherumikal thedunna
Thanalum thanuppum njan kandu
(Thirike njan .....)



Oru vattippoovumaay akalatheyambili
Thiruvona thoniyoonnumbol (2)
Thira pulkum naadenne thirike vilikkunnu
Ilaneerin madhurakkinaavaay
Thirike.....
(Thirike njan .....)


Thuzhapoya thoniyil thakarunna nenchile
Thudikottum paattaayi njaanum (2)
Manamuruki paadunna paattil marupakshi
Pidayunna chirakocha kettu
Thirike.....
(Thirike njan .....)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരക മലരുകൾ
ആലാപനം : സുജാത മോഹന്‍, വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
Thirike Njaan Varumenna Vaartha
ആലാപനം : കെ ജെ യേശുദാസ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
താനെ പാടും
ആലാപനം : സൗമ്യ രാമകൃഷ്ണന്‍, രാജീവ് കോടമ്പള്ളി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
ചോര വീണ
ആലാപനം : അനില്‍ പനച്ചൂരാന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
താരക മലരുകൾ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ബിജിബാല്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : ബിജിബാല്‍