View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശദീപങ്ങളേ ...

ചിത്രംപുരസ്കാരം (2000)
ചലച്ചിത്ര സംവിധാനംകെ പി വേണു
ഗാനരചനഅപ്പന്‍ തച്ചേത്ത്‌
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Kalyani on December 7, 2010

ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ
ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ
രാവിന്റെ ജാലക വാതിലിന്നുള്ളില്‍
മായുന്ന നീലനിഴലുകളില്‍
ഓരോ സ്വപ്നവും തേടിനടക്കും
മോഹശലഭം ചുംബിച്ചുണര്‍ത്തും
ജീവിതദാഹങ്ങള്‍
കൈനീട്ടും ഏകാന്തയാമങ്ങളില്‍
ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ....

താമരത്തുമ്പിയെത്തി കല്ലെടുക്കും ബാല്യകാലം
താമരത്തുമ്പിയെത്തി കല്ലെടുക്കും ബാല്യകാലം
ഓര്‍മ്മകളിലെന്നുമെന്നും താരാട്ടിന്‍ രാഗലയം
പുന്നാരക്കൊഞ്ചലുകള്‍
താരിളം പൊന്നൂഞ്ഞാല്‍ താളങ്ങള്‍
ആകാശദീപങ്ങളേ രാവിന്‍ ആട്ടവിളക്കുകളേ

ദുഃഖത്തിന്‍ താഴ്വരയില്‍ പാപത്തിന്‍ ചുമടുംതാങ്ങി
ദുഃഖത്തിന്‍ താഴ്വരയില്‍ പാപത്തിന്‍ ചുമടുംതാങ്ങി
കണ്ണുനീര്‍ കാസയുമായ് കാല്‍വരി കാണും ദൂരേ
ഹൃദയം തേങ്ങുന്നു....
ജീവിത നൊമ്പരം നീറുന്നു....

(ആകാശദീപങ്ങളെ.....)

 

----------------------------------

Added by Kalyani on December 7, 2010

Aakaasha deepangale raavin aattavilakkukale
aakaasha deepangale raavin aattavilakkukale
raavinte jaalaka vaathilinnullil
maayunna neela nizhaluklil
oro swapnavum thedi nadakkum
mohashalabham chumbichunarthum
jeevitha daahangal...
kai neettum ekaantha yaamangalil
aakaasha deepangale raavin aattavilakkukale

thaamarathumbiyethi kalledukkum baalyakaalam
thaamarathumbiyethi kalledukkum baalyakaalam
ormmakalilennumennum thaaraattin raagalayam
punnaarakkonchalukal...
thaarilam ponnoonjaal thaalangal....
aakaasha deepangale raavin aattavilakkukale

dukhathin thaazhvarayil paapathin chumadum thaangi
dukhathin thaazhvarayil paapathin chumadum thaangi
kannuneer kaasayumaay kaalvari kaanum doore
hridayam thengunnu....
jeevitha nombaram neerunnu....

(aakaasha deepangale.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയില്‍പ്പീലികൂട്ടില്‍ (M)
ആലാപനം : കെസ്റ്റര്‍   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : രാജാമണി
മയില്‍പ്പീലികൂട്ടില്‍ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : രാജാമണി
പാടുന്നു ഞങ്ങള്‍
ആലാപനം : ഷീമ ഗോപിനാഥ്‌   |   രചന : അപ്പന്‍ തച്ചേത്ത്‌   |   സംഗീതം : രാജാമണി