View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കതിവനൂര്‍ വീരനെ ...

ചിത്രംകളിയാട്ടം (1997)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംകൈതപ്രം
ആലാപനംശ്രീജ

വരികള്‍

Lyrics submitted by: Jija Subramanian

Kathivannoor veerane nonpu nottirunnu
maamayil peeli polazhakolum chemmarathi
poonkozhi karanju kalithozhiyurangi
aval maathramunnaatheyurangaathe kazhinju
villaaliveerane oru nokku kaanuvaan
nomparam poondaval manam nonthu pidanju
(Kathivannoor..)

Kudakumalayile kanneraathaazhvarayil
kalarikalezhum keezhadangi ninnu
Ezhaazhikalum pathinezhu malayum
kathivannoor veerane ethirettu ninnu
Ezhinum meethe manishamghu muzhangi
villaaliveerane maaloru vanangi
(Kathivannoor..)

Aadithya chandranmaar chathiyaale maranju
kalarivilakkukal kodunkaattilananju
kali thulliyurayunna kathivannoor veerane
kudakante kaikal chathi kondu chathichu
kanneeru veenente malanaadu mungi
porvili kettente manakkotta nadungi

Kathivannoor veerante kadha kettu pidanju
maamayil peeli polazhakolum chemmarathi
poonkozhi karanju thozhimaar pirinju
chathitheeyilavalannudalode maranju
kathivannoor veerante kanalodu chernnaval
swarggathilekkoru kiliyaayi parannu
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കതിവനൂര്‍‌വീരനെ നോന്‍പുനോറ്റിരുന്നു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി
അവള്‍മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാന്‍
നൊമ്പരം പൂണ്ടവള്‍ മനംനൊന്തുപിടഞ്ഞു
(കതിവനൂര്‍‌വീരനെ)

കുടകുമലയിലെ കണ്ണേറാത്താഴ്വരയില്‍
കളരികളേഴും കീഴടങ്ങിനിന്നു
ഏഴാഴികളും പതിനേഴുമലയും
കതിവനൂര്‍‌വീരനെ എതിരേറ്റുനിന്നു
ഏഴിനും മീതെ മണിശംഖുമുഴങ്ങി
വില്ലാളിവീരനെ മാളോരു വണങ്ങി
(കതിവനൂര്‍‌വീരനെ)

ആദിത്യചന്ദ്രന്മാര്‍ ചതിയാലെ മറഞ്ഞു
കളരിവിളക്കുകള്‍ കൊടുങ്കാറ്റിലണഞ്ഞു
കലിതുള്ളിയുറയുന്ന കതിവനൂര്‍‌വീരനെ
കുടകന്റെ കൈകള്‍ ചതികൊണ്ടു ചതിച്ചു
കണ്ണീരുവീണെന്റെ മലനാടു മുങ്ങി
പോര്‍വിളികേട്ടെന്റെ മനക്കോട്ട നടുങ്ങി

കതിവനൂര്‍‌വീരന്റെ കഥകേട്ടുപിടഞ്ഞു
മാമയില്‍പ്പീലിപോലഴകോലും ചെമ്മരത്തി
പൂങ്കോഴികരഞ്ഞു തോഴിമാര്‍ പിരിഞ്ഞു
ചതിത്തീയിലവളന്നുടലോടെ മറഞ്ഞു
കതിവനൂര്‍വീരന്റെ കനലോടുചേര്‍ന്നവള്‍
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിയായ് പറന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നോടെന്തിനീ പിണക്കം
ആലാപനം : ഭാവന രാധാകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
വണ്ണാത്തി പുഴയുടെ തീരത്തു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
വേളിക്കു വെളുപ്പാന്‍ കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
എന്നോടെന്തിനീ പിണക്കം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
കതിവനൂര്‍ വീരനെ
ആലാപനം : കല്ലറ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ഏഴിമലയോളം
ആലാപനം : കൈതപ്രം   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
ശ്രീരാഗം പാടും വീണേ
ആലാപനം : സുജാത മോഹന്‍, എം ജി രാധാകൃഷ്ണന്‍   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പാടാതെ പാടുന്ന രാഗം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം