View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനുഷ്യന്‍ മതങ്ങളെ (അച്ഛനും ബാപ്പയും) ...

ചിത്രംമാറാത്ത നാട് (2004)
ചലച്ചിത്ര സംവിധാനംഹരിദാസ് കേശവൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manushyan mathangale srishtichu
mathangal daivangale srishtichu
manushyanum mathangalum daivangalum koodi
mannu panku vachu manssu panku vachu
(manushyan)

hinduvaayee musalmaanaayee christhyaaniyaayee
nammale kandaalariyaathaayi
india bhraanthaalaayamaayi
aayiramaayiram maanava hridayangal
aayudhappurakalayi
daivam theruvil marikkunnu
chekuthaan chirikkunnu
(manushyan)

sathyamevide soundaryamevide
swaathanthryamevide
nammude rakthabandhangalevide
nithya snehangalevide
aayiram yugangalil orikkal varaarullo-
ravathaarangal evide
manushyan theruvil marikkunnu
mathangal chirikkunnu
(manushyan)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണു പങ്കു വെച്ചു മനസ്സു പങ്കു വെച്ചു (മനുഷ്യൻ)

ഹിന്ദുവായീ മുസൽമാനായീ ക്രിസ്ത്യാനിയായി
നമ്മളെ കണ്ടാലറിയാതായീ
ഇന്ത്യ ഭ്രാന്താലയമായീ
ആയിരമായിരം മാനവ ഹൃദയങ്ങൾ
ആയുധപ്പുരകളായീ
ദൈവം തെരുവിൽ മരിക്കുന്നു
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ)

സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ നമ്മുടെ
രക്ത ബന്ധങ്ങളെവിടെ
നിത്യ സ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളോരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയം പ്രണയാമൃതം
ആലാപനം :   |   രചന : ഹംസ കയനിക്കര   |   സംഗീതം : റോബിന്‍ തിരുമല
കടൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ധീം തക (അതിരില്ലാ കടലമ്മേടെ പൊൻമക്കൾ )
ആലാപനം : കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍