View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനസ്സിന്റെ ചരുവില്‍ ...

ചിത്രംമിസ്റ്റർ & മിസ്സിസ് (1992)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by Kalyani on January 3, 2011

മനസ്സിന്റെ ചരിവില്‍ നിന്നുയരുന്നു കിളികളങ്ങറിയാവാനിലൂടെ
മദമെന്ന കതിരവന്‍ പടിയടച്ചിറങ്ങുന്നു പുകയും ചൂട്ടു വീശി
ഇരവുകൊണ്ടാടുവാന്‍ പുതിയ രാപ്പാടികള്‍
ചിറകു തേടുന്ന കനവിലങ്ങിങ്ങു കഴുകനും മൂങ്ങയും
ഇടം വലം തരംതിരഞ്ഞെത്തുന്നൂ.......
(മനസ്സിന്റെ......)

ഒരുതരിവെളിച്ചവുമായ് മിനുങ്ങും പനിനീര്‍ താരകമോ
മിഴി തുറന്നടച്ചിരുന്നും വിപത്തില്‍ ഇരതേടുന്നവരോ
പിണറുകള്‍ ചീറി പെരുമഴ ചാറി നനയും തുമ്പികളോ
കുളിരലമൂടി തനിയെ മയങ്ങും മണിയാം കുരുവികളോ
കൊടും കാട്ടുതീയില്‍ നീന്തും പനംകാളി മാതാവോ
വിധിയുടെ പിടികളില്‍ പിഴവുണ്ടെന്നറിഞ്ഞിട്ടും
ഒരുത്തരും ഒരുത്തരം കണ്ടില്ലാ....
(മനസ്സിന്റെ......)

പെരുവെള്ളക്കെടുതികളില്‍ പിടഞ്ഞും മനഃസാക്ഷികളിടിഞ്ഞും
ഉരുള്‍പൊട്ടിത്തകര്‍ന്നടിഞ്ഞും കുഴഞ്ഞും പലജീവിതമൊടുങ്ങും
കലങ്ങുന്ന നീരില്‍ കരളിനു തേടുംകഴുകന്മാരിതിലെ
അവരുടെ നേര്‍ക്കും ശരമെറിഞ്ഞാര്‍ക്കും കാപ്പിരിമാരിവിടെ
നടുങ്ങുന്ന പാതിരാവും നഖം നീട്ടിയെത്തുന്നു
മനസ്സുകള്‍ വിറയ്ക്കുന്നു മല പൊട്ടിത്തെറിക്കുന്നു
അടുത്തുവന്നടുത്തു വന്‍ ഭൂകമ്പം....
(മനസ്സിന്റെ......)

 

----------------------------------

Added by Kalyani on January 3, 2011

Manassinte charivilninnuyarunnu kilikalangariyaavaaniloode
madamenna kathiravan padiyadachirangunnu pukayum choottu veeshi
iravu kondaaduvaan puthiya raappaadikal
chiraku thedunna kanavilangingu kazhukanum moongayum
idam valam tharam thiranjethunnuu....
(manassinte......)

oruthari velichavumaay minungum panineer thaarakamo
mizhithurannadachirunnum vipathil ira thedunnavaro
pinarukal cheeri perumazha chaari nanayum thumpikalo
kuliralamoodi thaniye mayangum maniyaam kuruvikalo
kodum kaattutheeyil neenthum panamkaali maathaavo
vidhiyude pidikalil pizhavundannarinjittum
orutharum orutharam kandillaa....
(manassinte......)

peruvellakkeduthikalil pidanjum manasaakshikalidinjum
urulpottithakarnnadinjum kuzhanjum pala jeevithamodungum
kalangunna neeril karalinu thedum kazhukanmaarithile
avarude nerkkum sharamerinjaarkkum kaappirimaarivide
nadungunna paathiraavum nakham neettiyethunnu
manassukal viraykkunnu malapottitherikkunnu
aduthu vannaduthu van bhookampam....
(manassinte......)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളങ്ങളില്‍ കാണും
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കളങ്ങളില്‍ കാണും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
കൂടുവിട്ട്‌ കൂടേറുന്ന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍