View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദുലേഖയനന്ത ...

ചിത്രംഹിമ നന്ദിനി (1995)
ഗാനരചനസി പി രാജശേഖരന്‍
സംഗീതംപുകഴേന്തി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Indu Ramesh

Indulekhayananthadooramaay maanju maanju maranjupoy
raavu neengi velichamaay ushasandhya vannathinnenthino..
(indulekha..)

ganga thannala chundil ninnithaa punchirippatha chorunnu
chemparathi dalangalulkkulir choppil mungiyunarunnu.. (ganga..)
nin mukham maathram sandhya than kavil polithaa melle mangunnu (2)
ullu cheenthi lolamaam naaaril kortha maalayum vaadunnu.. (2)
pookkal thingi niranja bhoomi unarnnathenthinee velayil
kaattu peythu kulirtha kaattilee ramyasourabham enthino...
(indulekha...)

aampalinnithalotti ninnoru vaaribinduvaay theernnu njaan
thinkalin kala cherumaa thirunettiyil kuri chaarthuvaan.. (aampali..)
chandanakkulirekumennude angulikkanuvaadamaay.. (2)
mounasammathamenna pol ninte neelmizhi maala chaarthuka... (2)
(indulekha...)
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ഇന്ദുലേഖയനന്തദൂരമായ് മാഞ്ഞു മാഞ്ഞു മറഞ്ഞുപോയ്‌
രാവ് നീങ്ങി വെളിച്ചമായ് ഉഷസന്ധ്യ വന്നതിന്നെന്തിനോ...
(ഇന്ദുലേഖ..)

ഗംഗ തന്നലച്ചുണ്ടില്‍ നിന്നിതാ പുഞ്ചിരിപ്പത ചോരുന്നു
ചെമ്പരത്തി ദളങ്ങളുള്‍ക്കുളിര്‍ ‍ചോപ്പില്‍ മുങ്ങിയുണരുന്നു.. (ഗംഗ..)
നിന്‍ മുഖം മാത്രം സന്ധ്യ തന്‍ കവിള്‍ പോലിതാ മെല്ലെ മങ്ങുന്നു (2)
ഉള്ളു ചീന്തി ലോലമാം നാരില്‍ കോര്‍ത്ത മാലയും വാടുന്നു.. (2)
പൂക്കള്‍ തിങ്ങി നിറഞ്ഞ ഭൂമി ഉണര്‍ന്നതെന്തിനീ വേളയില്‍
കാറ്റു പെയ്തു കുളിര്‍ത്ത കാട്ടിലീ രമ്യസൌരഭം എന്തിനോ...
(ഇന്ദുലേഖ...)

ആമ്പലിന്നിതളൊട്ടി നിന്നൊരു വാരിബിന്ദുവായ്‌ തീര്‍ന്നു ഞാന്‍
തിങ്കളിന്‍ കല ചേരുമാ തിരുനെറ്റിയില്‍ കുറി ചാര്‍ത്തുവാന്‍.. (ആമ്പലി..)
ചന്ദനക്കുളിരേകുമെന്നുടെ അംഗുലിക്കനുവാദമായ്.. (2)
മൌനസമ്മതമെന്ന പോല്‍ നിന്റെ നീള്‍മിഴി മാല ചാര്‍ത്തുക... (2)
(ഇന്ദുലേഖ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദീപാരാധന
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സി പി രാജശേഖരന്‍   |   സംഗീതം : പുകഴേന്തി
സൂര്യബിംബം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സി പി രാജശേഖരന്‍   |   സംഗീതം : പുകഴേന്തി
അഷ്ടമംഗല്യവും
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : സി പി രാജശേഖരന്‍   |   സംഗീതം : പുകഴേന്തി