View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമയീ ...

ചിത്രംസൂത്രധാരന്‍ (2001)
ചലച്ചിത്ര സംവിധാനംലോഹിതദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on February 28, 2010
 (വായ്ത്താരി)

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം
തിരയെഴുതുന്നു മധുരിത കാവ്യം (2)
മദാലസ ചന്ദ്രികരാഗം പാടി
മധുമയി (3)
നിന്‍മിഴിയോരം മദനനു സാഗരതീരം

രാഗവസന്തം പീലി വിടര്‍ത്തിയ രാവൊരു ദേവമയൂരം
ഭാന്‍സുരിയായി ഞാന്‍ പാടുന്നു നിന്‍ ഭാവമനോഹര ഗാനം
എഴുതും രാവില്‍ നിന്‍ മൃദുമേനിയില്‍ അധരം കൊണ്ടൊരു പ്രണയ കഥ
കുളിരു വിതറും രോമഹര്‍ഷമൊരു നവ ലാസ്യ ലഹരി പകരുമാര്‍ദ്ര സുഖ നിമിഷം

മധുമയി നിന്‍മിഴിയോരം മദനനു സാഗരതീരം

ചന്ദ്രിക തൂവിയ ചന്ദന ചാറില്‍ നീയൊരു മോഹ മരാളം
എന്‍ വിരല്‍ ഒന്നു തൊട്ടാല്‍ പാടും സ്നേഹ വിപഞ്ജികയായി നീ
രാഗിണി നിന്‍ മൃദു പദചലനങ്ങളില്‍ വെണ്‍പ്രാവിണയുടെ ചിറകടിയോ
മൃദു മൃദംഗ ഹൃദയ താളം അരിയൊരു മധുര ലഹരി അണിയുമനഘ നടനലയം

നാ ധൃധിതോം തധര ധീം
തനന തന നാധൃ ധൃധനി തധര ധീം
(വായ്ത്താരി)
അ.......

മധുമയി നിന്‍മിഴി ഓരം മദനനു സാഗരതീരം

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010

Madhumayee nin mizhiyoram
madananu saagaratheeram
Thirayezhuthunnu madhuritha kaavyam
madaalasa chandrikaaraagam paadi
(madhumayee..)

Raagavasantham peeli vidarthiya raavoru devamayooram
bhaansuriyaay njaan paadunnu nin bhaavamanohara gaanam
Ezhuthum raavil nin mrudumeniyil adharam kondoru pranaya kadha
kuliru vitharum romaharshamoru navalaasya lahari pakarumaardra sukha nimisham
(madhumayee..)

Chandrika thooviya chandana chaaril neeyoru mohamaraalam
en viral onnu thottaal paadum sneha vipanchikayaay nee
raagini nin mrudupadachalanangalil venpraavinayude chirakadiyo
mrudu mrudamga hrudaya thaalam ariyoru madhura lahari aniyumanagha nadanalayam
naa dhrudhithom thadhara dheem
thanana thana naadhru dhrudhani thadhara dheem
(madhumayee..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധീം തനന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ലോഹിതദാസ്   |   സംഗീതം : രവീന്ദ്രന്‍
ദര്‍ശന്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, ഗായത്രി അശോകന്‍   |   രചന : ഡോ എസ് പി രമേഷ്   |   സംഗീതം : രവീന്ദ്രന്‍
ഇരുളുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ലോഹിതദാസ്   |   സംഗീതം : രവീന്ദ്രന്‍
രാവില്‍ ആരൊ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
ശ്യാമ ഹരേ
ആലാപനം : ഗായത്രി അശോകന്‍, വിശ്വനാഥ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
പേരറിയാം മകയിരം
ആലാപനം : സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
രാവില്‍ ആരൊ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രവീന്ദ്രന്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : രവീന്ദ്രന്‍