Irulunnu ...
Movie | Soothradhaaran (2001) |
Movie Director | Lohithadas |
Lyrics | Lohithadas |
Music | Raveendran |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണം വ്യാമോഹക്കനലിൻ പൂവുകൾ കരളിന്റെ മൺ വീണയിൽ ശ്രുതി മീട്ടി പാടാമെന്റെ കദനത്തിൽ നീറും കവിതകൾ വിരഹത്തീയിൽ പിടയും കിളിയുടെ ഗാനം മുറിയുമ്പോൾ കടമിഴികൾ നനയരുതേ പ്രിയസഖീ നീ കരയരുതേ താരനൂപുരം ചാർത്തിയ യാമത്തിൻ മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾ പാതി മായും ചന്ദ്രിക പോലെ താമരപ്പൂമുഖം വാടരുതേ വീണുടഞ്ഞൊരു പാഴ് മുളം തണ്ടായ് പാടാം നിൻ പ്രിയ ഗാനം വെയിലും മഴയും പുണരും പോലെ ഈ മരുഭൂവിൽ കണ്ടു നാം ആശാസുന്ദര പുഷ്പം കൊണ്ടൊരു കേളീ സദനം തീർത്തു നാം ചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽ തകരും കളിവീട് (ഇരുളുന്നു...) പ്രേമലോലം പാവമീ രാക്കുയിൽ പാടിയ നൊമ്പര വീഥികളിൽ നിന്റെ മൗനശാഖിയിലിനിയും കണ്ണീർപ്പൂവുകൾ വിടരരുതേ തന്ത്രികളില്ലാ തംബുരുവായ് ഞാൻ പ്രിയതേ ഇനിയെന്തു പാടും എന്റെ കിനാവിൻ ചിപ്പിയിൽ വീണൊരു മിഴിനീർത്തുള്ളി നിൻ ഹൃദയം എൻ സ്വരവീണയിൽ ഉണരും രാഗം പ്രേമമയീ നിൻ അനുരാഗം നീയറിയുന്നോ നീയില്ലെങ്കിൽ ഞാനൊരു പാഴ് ജന്മം (ഇരുളുന്നു...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 26, 2010 Irulunnu sandhyaambaram theliyunnu thaaraaganam vyaamohakkanalin poovukal karalinte manveenayil sruthi meetti paadaamente kadanathil neerum kavithakal virahatheeyil pidayum kiliyude gaanam muriyumpol kadamizhikal nanayaruthe priyasakhee nee karayaruthe Thaaranoopuram chaarthiya yaamathin mazhamukil shayyayil mayangumpol paathi maayum chandrika pole thaamarappoomukham vaadaruthe veenudanjoru paazhmulam thandday paadaam nin priyagaanam veyilum mazhayum punarum pole ee marubhoovil kandu naam aashaa sunadara pushpam kondoru kelee sadanam theerthu naam chuduneduveerppin virahakkaattil thakarum kaliveedu (Irulunnu...) Premalolam paavamee raakkuyil paadiya nompara veedhikalil ninte mounashaakhiyiliniyum kanneerppoovukal vidararuthe thanthrikalillaa thamburuvaay njaan priyathe iniyenthu paadum ente kinaavin chippiyil veenoru mizhineerthulli nin hrudayam en swaravenayil unarum raagam premamayee nin anuraagam neeyariyunno neeyillenkil njaanoru paazhjanmam (Irulunnu...) |
Other Songs in this movie
- Dheem Thanana
- Singer : MG Sreekumar | Lyrics : Lohithadas | Music : Raveendran
- Darshan
- Singer : SP Balasubrahmanyam, Gayathri Asokan | Lyrics : Dr SP Ramesh | Music : Raveendran
- Raavil Aaro
- Singer : KJ Yesudas, Sujatha Mohan | Lyrics : S Ramesan Nair | Music : Raveendran
- Hari Om [Shyaama Hare]
- Singer : Gayathri Asokan, Vishwanath | Lyrics : S Ramesan Nair | Music : Raveendran
- Perariyam Makayiram
- Singer : Sujatha Mohan | Lyrics : S Ramesan Nair | Music : Raveendran
- Raavil Aaro
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Madhumayee
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Raveendran
- Theme Music
- Singer : | Lyrics : | Music : Raveendran