View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദേവകന്യക ...

ചിത്രംഈ പുഴയും കടന്ന് (1996)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jacob John

Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu
Manjalaadunna ponveyil, manju kodi udukkunnu
Vinnil meyunna venmukil, velli chaamaram veeshunnu
Deva kanyaka soorya thamburu meettunnu
Sneha kokilam gayathri manthram chollunnu

Kumkumam pookum kunnin meloru kunjilam kili paadunnu
Ambalam Chuttiyethum praavukal aaryan ponpaadam koyyunnu

Velliyaazhcha pularchayo pullor poonkudam kottunnu
Naazhiyil mulanaazhiyil graamam nanma maathramalakkunnu
Nanma maathramalakkunnu

Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu

Thengilam neeraam pon nile ninnil mungi thorthum pularikal
Vaarmanal peeli koonthalil neela Shamkhu pushpangal choodunnor
Kumbha maasa nilaavinte kumpil pole thulumpunnor
Thanka noopuram charthunnor mani thinkal noyampu nolkkunnu
Thinkal noyampu nolkkunnu

Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu
Manjalaadunna ponveyil, manju kodi udukkunnu
Vinnil meyunna venmukil, velli chamaram veeshunnu
Deva kanyaka soorya thamburu meettunnu
Sneha kokilam gaayathri manthram chollunnu
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...
മഞ്ഞളാടുന്ന പൊന്‍വെയില്‍ , മഞ്ഞു കോടിയുടുക്കുന്നു...
വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു...
ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...

കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളം കിളി പാടുന്നു
അമ്പലം ചുറ്റിയെത്തും പ്രാവുകള്‍ ആര്യന്‍ പൊന്‍പാടം കൊയ്യുന്നു
വെള്ളിയാഴ്ച പുലര്‍ച്ചയോ, പുള്ളോര്‍ പൂങ്കുടം കൊട്ടുന്നു
നാഴിയില്‍ മുളനാഴിയില്‍ ഗ്രാമം നന്മ മാത്രമളക്കുന്നു
നന്മ മാത്രമളക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു

തെങ്ങിളം നീരാം പൊന്‍ നിളേ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍
വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖുപുഷ്പങ്ങള്‍ ചൂടുന്നോര്‍
കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍
തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു

ദേവകന്യക സൂര്യതംബുരു മീട്ടുന്നു..
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...
മഞ്ഞളാടുന്ന പൊന്‍വെയില്‍, മഞ്ഞു കോടിയുടുക്കുന്നു
വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു...
ദേവകന്യക സൂര്യതംബുരു മീട്ടുന്നു...
സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കക്കറുമ്പന്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
രാത്തിങ്കള്‍ പൂത്താലി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ദേവകന്യക
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
വൈഡൂര്യക്കമ്മല്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
തങ്ക ചേങ്ങില
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
വൈഢൂര്യ കമ്മലണിഞ്ഞ്
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ശ്രീലലോലയാം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
വൈഡൂര്യക്കമ്മല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
പാതിരാ പുള്ളുണര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍