View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അരുണോദയം ...

ചിത്രംആഭരണചാര്‍ത്ത് (2002)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by devi pillai on December 26, 2009

Om... sooryaaya dineshaaya
bhaaskaraaya namo nama

arunodayam vidarnnu graamam
nirathooval kudanjunarnnu
aksharamanthrangal pradakshinam vaykkunna
aishwarya devi nin thiruvudalil
kaalavum akalavum aayiram
aabharanachaarthaninju
arunodayam vidarnnu.......

pidayum karalin nadayil padarum
paarvallippaattum homavum
pazhakiya sankhil.... thirumadhuram pol...
chithariya novin thirikalumenthi
puthuthalamurakal kaavadiyaadi....
arunodayam vidarnnu.....

elele eleelee......

irulin maravil ilaneeraadum
bhoothathaan kunnum paalaarum
nerukayil novin... kathirvala thannil...
manassukal neerum mozhimalar thooki
pakalukal veendum yaathra thudarnnu
arunodayam vidarnnu......


----------------------------------


Added by devi pillai on December 26, 2009

ഓം... സൂര്യായ ദിനേശായ
ഭാസ്കരായ നമോനമഃ

അരുണോദയം വിടര്‍ന്നൂ ഗ്രാമം
നിറതൂവല്‍ കുടഞ്ഞുണര്‍ന്നു
അക്ഷരമന്ത്രങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്ന
ഐശ്വര്യ ദേവി നിന്‍ തിരുവുടലില്‍
കാലവും അകലവും ആയിരം
ആഭരണച്ചാര്‍ത്തണിഞ്ഞു
അരുണോദയം വിടര്‍ന്നൂ....

പിടയും കരളിന്‍ നടയില്‍ പടരും
പാര്‍വള്ളിപ്പാട്ടും ഹോമവും
പഴകിയ ശംഖില്‍ ... തിരുമധുരം പോല്‍ ....
ചിതറിയ നോവിന്‍ തിരികളുമേന്തി
പുതുതലമുറകള്‍ കാവടിയാടി..
അരുണോദയം വിടര്‍ന്നൂ......

ഏലേലേ.... ഏലേലേ.....

ഇരുളിന്‍ മറവില്‍ ഇളനീരാടും
ഭൂതത്താന്‍ കുന്നും പാലാറും
നെറുകയില്‍ നോവിന്‍ കതിര്‍വലതന്നില്‍
മനസ്സുകള്‍ നീറും മൊഴിമലര്‍ തൂകി
പകലുകള്‍ വീണ്ടും യാത്രതുടര്‍ന്നു..
അരുണോദയം വിടര്‍ന്നൂ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവും കോവിലകവും (M)
ആലാപനം : കല്ലറ ഗോപന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പാലക്കൊമ്പത്തെ
ആലാപനം : എം ജി ശ്രീകുമാർ, കെ ആർ ശ്യാമ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നാദവിനോദിനി മായേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ചിത്തിരപ്പെണ്‍കൊടിയേ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌, കെ ആർ ശ്യാമ, സരിത റാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കാവും കോവിലകവും
ആലാപനം : വിന്ദുജാ മേനോൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍