View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവേ പൊലി ...

ചിത്രംഓരോ പൂവിലും (1985)
ചലച്ചിത്ര സംവിധാനംകെ സുകുമാരൻ നായർ
ഗാനരചനവെള്ളനാട്‌ നാരായണന്‍
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by adarshkr@malayalasangeetham.info on February 6, 2011

Poove poli paadan varum poovali kiliye
Eenam nenjil oorum chundil chorum painkiliye (Poove poli paadan)
Poomanam thaavumee thenkanam thookumee
Thaali peeli kaattil koottay vaa
Nee..
(Poove poli paadan)

Manjala moodi marathakam moodiya
Onnanam kunnukalil
Ponninte eelinte chandanam pooshiya
Mandhara kaavukalil
Sreelapadam paadi peeli nivarnnadum
Neelimayiletho chelayanna thozhi
Neeyenikkomana poovilikkan thuna
Thaali peeli kaattil koottay vaa
Nee..
(Poove poli paadan)

Kanni kinavukal minnum vishukkani
Konnathan chillakalil
Ennum kasavukal neyum pratheekshakal
Onnalla noorumeni
Naalumani poovin naalukettinullil
Njanorukkum oonjaal koode neeyum ponnal
Thaanirunnadumbol thenoonu thanneedam
Thaali peeli kaattil koottay vaa
Nee..
(Poove poli paadan)


----------------------------------

Added by Kalyani on March 1, 2011

പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ
ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ(പൂവേ...)
പൂമണം പാവുമീ തേന്‍കണം തൂവുമീ
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ.......
(പൂവേ പൊലി....)

മഞ്ഞലചൂടി മരതകംമൂടിയ ഒന്നാനാം കുന്നുകളില്‍
പൊന്നിന്റെ ഈലിന്റെ ചന്ദനം പൂശിയ
മന്ദാരക്കാവുകളില്‍ ..........
ശ്രീലപദം പാടി പീലി നിവർത്താടും
നീലിമയിലേതോ കേളിയെന്ന തോഴി
നീയെനിക്കോമന പൂവിളിക്കാൺതുണ....
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ..
(പൂവേ പൊലി....)

കന്നിക്കിനാവുകള്‍ മിന്നും വിഷുക്കണിക്കൊന്നതന്‍ ചില്ലകളില്‍
എന്നും കസവുകള്‍ നെയ്യും പ്രതീക്ഷകള്‍
ഒന്നല്ല നൂറുമേനി........
നാലുമണിപ്പൂവിന്‍ നാലുകെട്ടിനുള്ളില്‍
ഞാനൊരുക്കും ഊഞ്ഞാല്‍ കൂടെ നീയും പോന്നാല്‍
താണിരുന്നാടുമ്പോള്‍ തേനൂണു തന്നിടാം.....
താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ..
(പൂവേ പൊലി....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റോരം പൂത്തുലഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ. കെ വിജയകുമാരൻ നായർ   |   സംഗീതം : രവീന്ദ്രന്‍
നീലാകാശം നിഴലാടുന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ. കെ വിജയകുമാരൻ നായർ   |   സംഗീതം : രവീന്ദ്രന്‍
നീലിമലയില്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : വെള്ളനാട്‌ നാരായണന്‍   |   സംഗീതം : രവീന്ദ്രന്‍