Manjin Maarkazhithumpee ...
Movie | Manthramothiram (1997) |
Movie Director | Sasi Sankar |
Lyrics | S Ramesan Nair |
Music | Johnson |
Singers | MG Sreekumar, Sujatha Mohan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011 മഞ്ഞിൻ മാർകഴിത്തുമ്പീ പൊന്നിൻമോതിര തുമ്പീ പൂമഴ തംബുരുവിൽ (2) ശ്രുതിയിടും നാണം തുയിലുണരുമ്പോൾ മൊഴിയൂ ആ രഹസ്യം ചൊരിയൂ തേൻമധുരം (മഞ്ഞിൻ മാർകഴിത്തുമ്പീ ...) വെള്ളാരക്കുന്നിൽ വെയിൽക്കിളിക്കെന്തേ വെറുതേ ഒരു വിരഹം സല്ലാപക്കുടിലിൽ തനിച്ചിരുന്നാലോ തളരും ആ നിമിഷം ചിരികളിപ്പാടത്ത് ചിരുതയ്ക്കും കല്യാണം മടിയിൽ കനകവും ചൊടിയിൽ പവിഴവും നിറയും ഉദയമായി ഒഴുകും സംഗീതപ്പുഴയിൽ പൊന്നോടം തുഴയാൻ കൈകോർത്തു വാ (മഞ്ഞിൻ മാർകഴിത്തുമ്പീ ...) കണ്ണാടിക്കവിളിൽ കസ്തൂരി മെഴുകിയ കവിതേ ഇനി ഉണരൂ മാരന്റെ തൊടിയിൽ മാതളമലരിൽ മധുവായ് നീ നിറയൂ അരമണിച്ചങ്ങാടം അലിയുന്ന നിഴലോരം ചിറകിൽ മഴയുമായ് ചിരിയിൽ അമൃതുമായ് മിഴിയിൽ അഴകുമായി കുളിരും താംബൂലത്തളിരും തൈമുല്ലക്കുടവും നേദിച്ചു വാ (മഞ്ഞിൻ മാർകഴിത്തുമ്പീ ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011 Manjin maarkazhithumbee Ponnin mothira thumbee Poomazha thamburuvil Sruthiyidum naanam thuyilunarumpol Mozhiyoo aa rahasyam choriyoo thenmadhuram (Manjin maarkazhi..) Vellaarakkunnil veyilkkilikkenthe veruthe oru viraham Sallaapakkudilil thanichirunnaalo thalarum aa nimisham Chirikalippaadathu chiruthaykkum kalyaanam madiyil kanakavum chodiyil pavizhavum nirayum unayamaayi ozhukum samgeethappuzhayil ponnodam thuzhayaan kai korthu vaa (Manjin maarkazhi..) Kannaadikkavilil kasthoori mezhukiya kavithe ini unaroo Maarante thodiyil maathalamalaril madhuvaay nee nirayoo aramani changaadam aliyunna nizhaloram Chirakil mazhayumaay chiriyil amruthumaayi mizhiyil azhakumaayi kulirum thaamboola thalirum thaimulla kudavum nedichu vaa (Manjin maarkazhi..) |
Other Songs in this movie
- Chiraku thedumee
- Singer : G Venugopal | Lyrics : S Ramesan Nair | Music : Johnson
- Aaru Nee Bhadre
- Singer : MG Sreekumar, Sindhu Devi | Lyrics : S Ramesan Nair | Music : Johnson