View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaru Nee Bhadre ...

MovieManthramothiram (1997)
Movie DirectorSasi Sankar
LyricsS Ramesan Nair
MusicJohnson
SingersMG Sreekumar, Sindhu Devi

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

ആരു നീ ഭദ്രേ താപസകന്യേ
ആശ്രമമേതെന്നു ചൊല്ലൂ നീ
ആശിപ്പതെന്തെന്നു ചൊല്ലൂ
ആരീ കുമാരൻ ആരുടെ പൊന്മകൻ
പോരുവാൻ കാരണമെന്തേ
നമ്മോടോതുവാൻ സങ്കടമെന്തേ
ആരു ഞാനെന്നോ താപസ കണ്വന്റെ
ഓമനപ്പുത്രി ശകുന്തളയല്ലോ
മകനേ നമസ്കരിക്കു നിന്റെ താതനെ
മണ്ണിൽ പുകൾ പെറ്റ ദുഷ്യന്ത മന്നനെ
ഇല്ലാക്കളങ്കം ചുമത്തുകയോ രാജ -
സന്നിധിയിൽ വന്നു ധിക്കാരപൂർവകം
പോകൂ കടന്ന് ധര്മിഷ്ഠനാം എന്റെ
നാവു വിധിക്കുന്ന ശിക്ഷ ഏൽക്കാതെ നീ
മാലിനി തീരം മറന്നുവോ നാഥാ
മാനുകൾ മേയുന്നൊരാശ്രമമുറ്റത്തു
മാരനായ് വന്നതും നീ മറന്നോ - എന്നെ
മാറോടു ചേർത്തതും നീ മറന്നോ
വൈകാതെ രാജ്ഞിയായ് വാഴിക്കുമെന്നുള്ള
വാഗ്ദാനവും മന്നാ നീ മറന്നോ
നീ മറന്നോ നീ മറന്നോ
നമ്മുടെ മകനെ അങ്ങനുഗ്രഹിക്കു
മകനേ അച്ഛനെ നമസ്കരിക്കു
ആശ്രമപ്പെണ്ണിവൾക്കിത്ര ധിക്കാരമോ
അരചനോടോ നിന്റെ കപടമാം നാടകം
ഒടുവിൽ ഒരുനാൾ മഹാരാജാവിന് തന്റെ മോതിരം തിരികെ കിട്ടി ...
സത്യം തിരിച്ചറിയാത്തൊരെൻ നെഞ്ചിലെ
ദുഃഖം ഇതാരറിയുന്നു
കണ്വാശ്രമത്തിന്റെ പുണ്യമേ നീ തൂകും
കണ്ണീരിൽ ഞാനലിയുന്നു
കണ്ണീരിൽ ഞാനലിയുന്നു
മകനേ ഭരതനായ് ഈ നാട് വാഴുക
ഭാരതമെന്നിതിൻ പേരുയർന്നീടുക
മഹിതമാം സംസ്കാരമാർന്നൊരീ ഭാരത -
പെരുമയും നിൻ പേരുമൊരുമിച്ചു വാഴുക
ഭാരതപ്പെരുമയും നിൻ പേരുമൊരുമിച്ചു വാഴുക


Other Songs in this movie

Chiraku thedumee
Singer : G Venugopal   |   Lyrics : S Ramesan Nair   |   Music : Johnson
Manjin Maarkazhithumpee
Singer : MG Sreekumar, Sujatha Mohan   |   Lyrics : S Ramesan Nair   |   Music : Johnson