View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെയ്‌ മാസ സൗവര്‍ണ്ണ പുഷ്പങ്ങളോ ...

ചിത്രംസ്വപ്നലോകം (1983)
ചലച്ചിത്ര സംവിധാനംജോൺ പീറ്റേഴ്സ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംപി ജയചന്ദ്രൻ, ഷെറിന്‍ പീറ്റേര്‍സ്‌

വരികള്‍

Added by jayalakshmi.ravi@gmail.com on May 7, 2010

ഉം..ഉം...
മേയ്മാസ സൗവർണ്ണ പുഷ്പങ്ങളോ എൻ സ്വപ്നവർണ്ണങ്ങളോ
കൺചിമ്മി നിൽക്കുന്ന താരങ്ങളോ ചെമ്മുന്തിരിപ്പൂക്കളോ
ആഹാ മേയ്മാസ സൗവർണ്ണ പുഷ്പങ്ങളോ എൻ സ്വപ്നവർണ്ണങ്ങളോ
കൺചിമ്മി നിൽക്കുന്ന താരങ്ങളോ ചെമ്മുന്തിരിപ്പൂക്കളോ
എന്റെയോമൽ ഗിറ്റാറിതാ നിന്നെ വിളിപ്പൂ സഖീ
സ്നേഹമൊന്നേ തൂകും ലയം നീയാണതിൻ മാധുരി

ചുണ്ടിൽ നീന്തും കേളീവനം പൂർണ്ണേന്ദു ശോഭം സഖീ
ദേവദൂതരും പാടും സ്വനം പൂവായ്‌ വിടർന്നു സഖീ
അവയെൻ പാനപാത്രം തുളുമ്പുന്നിതിൽ നീ ഗാനമെന്നെങ്കിലും
മണ്ണിൻ തിരശ്ശീല മായുന്നിതാ നീ ദൂരെ നിൽക്കുന്നിതാ
എന്റെയോമൽ ഗിറ്റാറിതാ നിന്നെ വിളിപ്പൂ സഖീ
സ്നേഹമൊന്നേ തൂകും ലയം നീയാണതിൻ മാധുരി

മേയ്മാസ സൗവർണ്ണ പുഷ്പങ്ങളോ എൻ സ്വപ്നവർണ്ണങ്ങളോ
കൺചിമ്മി നിൽക്കുന്ന താരങ്ങളോ ചെമ്മുന്തിരിപ്പൂക്കളോ
ഉം...ഉം...
 
----------------------------------

Added by jayalakshmi.ravi@gmail.com on May 7, 2010

Um..um...
Maymaasa souvarnna pushpangalo en swapnavarnnangalo
kanchimmi nilkkunna thaarangalo chemmunthirippookkalo
aahaa Maymaasa souvarnna pushpangalo en swapnavarnnangalo
kanchimmi nilkkunna thaarangalo chemmunthirippookkalo
enteyomal guitarithaa ninne vilipoo sakhee
snehamonne thookum layam neeyaanathin maadhuri

chundil neenthum keleevanam poornnendu shobham sakhee
devadootharum paatum swanam poovaay vitarnnu sakhee
avayen paanapaathram thulumbunnithil nee gaanamennenkilum
mannin thirassheela maayunnithaa nee doore nilkkunnithaa
enteyomal guitarithaa ninne vilipoo sakhee
snehamonne thookum layam neeyaanathin maadhuri

maymaasa souvarnna pushpangalo en swapnavarnnangalo
kanchimmi nilkkunna thaarangalo chemmunthirippookkalo
um...um...
 
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാടുവാന്‍ മറന്നു
ആലാപനം : എസ് ജാനകി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
നീല ഗഗനമേ
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
പൊന്‍വെളിച്ചം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌