View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അന്തിമുകിൽപ്രാവിൻ ...

ചിത്രംഗുരു ശിഷ്യന്‍ (1997)
ചലച്ചിത്ര സംവിധാനംശശി ശങ്കർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Anthimukil praavin manjumanikkoottil
Velliveyil chaayunnu
Vingumirul vaavin koorakkullilaaro
nenchuruki paadunnu
kanneermazhayil karal pollum kanalil
aare thaaraattu paattaay thaloduvaan
(Anthimukil praavin...)

Theeraatha shaapajanmamaay theethuruthu thedi naam
kaattalayil kariyila pol thenni veenu thengave
Thoraatha kannuneerile poonilaavu thedi naam
ormmakal than theeveyilil peythozhinju pokave
neelumee yaathrayil nizhalidum raathriyil
Ethu mancheraathinaay nammal thirayum
(Anthimukil praavin...)

Ekaantha mookasandhyayil erikinaakkalode naam
alakadalin marukarayil mounamaayi nilkkave
thaane vithumbum vaakkile tharalamaaya saanthwanam
mantharayil veenudayum chillu paathramaakave
chaareyaanenkilum dooreyo nin swaram
kai thalodal kaathu nilkkum nin hrudayam
(Anthimukil praavin...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അന്തിമുകിൽപ്രാവിൻ മഞ്ഞുമണിക്കൂട്ടിൽ
വെള്ളിവെയിൽ ചായുന്നു
വിങ്ങുമിരുൾ വാവിൻ കൂരയ്ക്കുള്ളിലാരോ
നെഞ്ചുരുകിപ്പാടുന്നു
കണ്ണീർമഴയിൽ കരൾ പൊള്ളും കനലിൽ
ആരെ താരാട്ടു പാട്ടായ് തലോടുവാൻ
(അന്തിമുകിൽപ്രാവിൻ...)

തീരാത്ത ശാപജന്മമായ് തീത്തുരുത്തു തേടി നാം
കാറ്റലയിൽ കരിയില പോൽ തെന്നി വീണു തേങ്ങവേ
തോരാത്ത കണ്ണുനീരിലെ പൂനിലാവു തേടി നാം
ഓർമ്മകൾ തൻ തീവെയിലിൽ പെയ്തൊഴിഞ്ഞു പോകവേ
നീളുമീ യാത്രയിൽ നിഴലിടും രാത്രിയിൽ
ഏതു മൺചെരാതിനായ് നമ്മൾ തിരയും
(അന്തിമുകിൽപ്രാവിൻ...)

ഏകാന്ത മൂകസന്ധ്യയിൽ എരികിനാക്കളോടെ നാം
അലകടലിൻ മറുകരയിൽ മൗനമായി നിൽക്കവേ
താനേ വിതുമ്പും വാക്കിലെ തരളമായ സാന്ത്വനം
മൺതറയിൽ വീണുടയും ചില്ലുപാത്രമാകവേ
ചാരെയാണെങ്കിലും ദൂരെയോ നിൻ സ്വരം
കൈ തലോടൽ കാത്തു നിൽക്കും നിൻ ഹൃദയം
(അന്തിമുകിൽപ്രാവിൻ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിര നുണഞ്ഞ സാഗരം
ആലാപനം : മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
കൊചു വെളുപ്പിനു
ആലാപനം : കലാഭവന്‍ മണി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
കാശ്മീരിപ്പെണ്ണേ വാ
ആലാപനം : എം ജി ശ്രീകുമാർ, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
അന്തിമുകിൽപ്രാവിൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍