View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൗനങ്ങളേ ചാഞ്ചാടുവാന്‍ ...

ചിത്രംഎന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (1983)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Vijayakrishnan VS on February 15, 2011
 
മൗനങ്ങളേ ചാഞ്ചാടുവാൻ
മോഹങ്ങളാം തൂമഞ്ചൽ തരൂ..
ദൂരങ്ങളേ തീരങ്ങളിൽ
ഓർമ്മകളായ് ആലോലം വരൂ..

മിണ്ടാതെ മിണ്ടും നിമിഷങ്ങളേ
മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ..
ഓരോ ചിറകിന്മേലും ഒരു പൂക്കാലം
വിരിയുമ്പോഴും...
ഓരോ ചലനം പോലും മധുരാവേശം
പകരുമ്പോഴും..
കണ്ണാടിക്കുമ്പിൾ കൺചിമ്മി വാ
കല്യാണപ്പൂപ്പന്തൽ മേളങ്ങളേ..
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ
മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ..
ഓഹോ..ഓ ഓ.. ഹോ

മൂടാതെ മൂടും തനുവാകെയും
നോവാതെ നോവുന്ന മുറിവേകിയും
താരും തളിരും ചൂടി പുളകം തേടി
മലരുമ്പോഴും..
കാലം കനിയും നേരം കനിയും നേടി
തുടരുമ്പോഴും..
കാറ്റിന്റെ കയ്യിൽ ഊഞ്ഞാലിടൂ
കല്യാണിമുല്ലച്ചിരിപ്പൂക്കളേ ..
മിണ്ടാതെ മിണ്ടും നിമിഷങ്ങളേ
മിന്നാമിനുങ്ങിന്റെ കുഞ്ഞുങ്ങളേ..

Added by Vijayakrishnan VS on February 15, 2011
 
Maunangale chanchaaduvan
mohangalaam thoomanchal tharoo
doorangale theerangalil
ormakalaay aalolam varoo..

mindathe mindum nimishangale
minnaminunginte kunjungale..
oro chirakin melum oru pookkaalam
viriyumpozhum..
oro chalanam polum madhuravesam
pakarumpozhum..
kannadi kumbil kanchimmi vaa
kalyana poopanthal melangale..
mindathe mindum nimishangale
minnaminunginte kunjungale..
Oho oh oh ho..

moodathe moodum thanuvaakayum
novathe novunna murivekiyum
thaarum thalirum choodi pulakam thedi
malarumpozhum...
kaalam kaniyum neram kaniyum nedi
thudarumpozhum..
kaattinte kayyil oonjaalidoo
kalyana mulla chiripookale
mindathe mindum nimishangale
minnaminunginte kunjungale..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണോടു കണ്ണോരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
തൈമണിക്കുഞ്ഞു തെന്നല്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
ആളൊരുങ്ങി അരങ്ങൊരുങ്ങി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌