View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എനിക്കു വേണ്ട എനിക്കു വേണ്ട ...

ചിത്രംകൊച്ചുതെമ്മാടി (1986)
ചലച്ചിത്ര സംവിധാനംഎ വിന്‍സന്റ്
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

എനിക്കു വേണ്ട
എനിക്കു വേണ്ട എനിക്കു വേണ്ട നിൻ
കടക്കൺ മുനയിലെ കാമബാണം
ഏകാകിനീ... ഏകാകിനീ നിന്റെ
ജീവന്റെ കോവിലിലെ
സ്നേഹാമൃതം മാത്രമെനിക്കു തരൂ
(എനിക്കു വേണ്ട...)

ഒഴുകും സമയമാം യമുനതൻ പുളിനത്തിൽ
ഓരോ നിമിഷവും നിനക്കു വേണ്ടി

ഒഴുകും സമയമാം യമുനതൻ പുളിനത്തിൽ
ഓരോ നിമിഷവും നിനക്കു വേണ്ടി
തളിരിടും സ്വപ്നത്തിൻ താപകവാടത്തിൽ
പ്രേമതപസ്യയിൽ ഞാനിരിപ്പൂ
പ്രേമതപസ്യയിൽ ഞാനിരിപ്പൂ... ഞാനിരിപ്പൂ

എനിക്കു വേണ്ട എനിക്കു വേണ്ട നിൻ
കടക്കൺ മുനയിലെ കാമബാണം
ഏകാകിനീ നിന്റെ ജീവന്റെ കോവിലിലെ
സ്നേഹാമൃതം മാത്രമെനിക്കു തരൂ
എനിക്കു വേണ്ട

നിത്യസുന്ദരമെൻ നിരുപമ സംഗീതം
ആശാവിപഞ്ചിയിൽ മുഴങ്ങിടുമ്പോൾ

നിത്യസുന്ദരമെൻ നിരുപമ സംഗീതം
ആശാവിപഞ്ചിയിൽ മുഴങ്ങിടുമ്പോൾ
മാനവനല്ല ഞാൻ ബാനവനന്ദനത്തിൽ
പാടി നടന്നിടും ആട്ടിടയൻ
പാടി നടന്നിടും ആട്ടിടയൻ ആട്ടിടയൻ
(എനിക്കു വേണ്ട...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മണ്ണില്‍ നിങ്ങള്‍ ഉദയമായ്‌
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ദേവത ഞാന്‍
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ഏതോ നദിയുടെ തീരത്തില്‍
ആലാപനം : പി മാധുരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എന്നാലിനിയൊരു കഥ
ആലാപനം : പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, ഗോപന്‍, ലത രാജു, ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
എത്ര പുഷ്പങ്ങള്‍ മുന്നില്‍ സഖി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ