View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തരളിത രാവിൽ ...

ചിത്രംസൂര്യമാനസം (1992)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനകൈതപ്രം
സംഗീതംഎം എം കീരവാണി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on August 4, 2010

തരളിതരാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂകതലങ്ങളിൽ ജീവിതനൗകയിതേറുമോ
ദൂരെ... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

എവിടെ ശ്യാമ കാനനരംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും
നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർ‌ദ്രതയിൽ
പറയൂ സ്നേഹകോകിലമേ
ദൂരെ.... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൗരഭമണിയൂ
പുണരുമീ കൈകളിൽ
തഴുകുമെൻ കേളിയിൽ
കരളിൽ വിടരുമാശകളായ്
മോഴിയൂ സ്നേഹകോകിലമേ
ദൂരെ... ദൂരെയായെൻ തീരമില്ലയോ
(തരളിതരാവിൽ...)

----------------------------------

Added by hknair77 on August 6, 2010
TharaLitha raavil mayangiyo soorymaanasam
vazhiyariyaathe vithumbiyo megha nombaram
Ethu vimooka thalangalil jeevitha noukayithErumo
doore dooreyayen theeramillayo
(tharaLitha...)

evide shyaama kaanana rangam
evide thoovaluzhiyum swapnam
kiLikaLum pookkaLum nirayumen priya vanam
hridayam nirayum aardrathayil
parayoo sneha kOkilamE
doore dooreyaayen theeramillayo
(tharaLitha..)

uNaroo mOha veeNayiluNaroo
swaramaay raga saurabhamaNiyoo
uNarumee kaikakLil thazhukumen keLiyil
karaLil vidarumaashakaLaay
mozhiyoo snEha kOkilamE
doore dooreyaayen theeramillayO
(tharaLitha..)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തരളിത രാവിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം എം കീരവാണി
തരളിത രാവിൽ (ശോകം)
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : എം എം കീരവാണി
മേഘത്തേരിറങ്ങും സഞ്ചാരി
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : എം എം കീരവാണി
കണ്ണിൽ നിലാ
ആലാപനം : കോറസ്‌, മനോ   |   രചന : കൈതപ്രം   |   സംഗീതം : എം എം കീരവാണി