View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓലോലം വീശുന്ന ...

ചിത്രംകുസൃതിക്കാറ്റ് (1995)
ചലച്ചിത്ര സംവിധാനംസുരേഷ് വിനു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംടോമിന്‍ തച്ചങ്കരി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by madhavabhadran on July 15, 2010
 
(സ്ത്രീ) ഉം...

(പു) ഉം...
ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ
പനിനീരുമായു് ഓ പകല്‍ മായവേ
കുളിരൂറുമെന്‍ തളിരോര്‍മ്മയില്‍
നീ തേടുന്ന പൂ ചൂടുന്നു ഞാനുമെന്‍ കിനാവുമായു്

ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ

(സ്ത്രീ) ആ... ഉം...

(പു) താരാജാലം തിരുമിഴി ചിമ്മവേ
ഓ തീരാമോഹം ഇതള്‍ ചൂടവേ
മഞ്ഞക്കണിക്കൊന്നക്കൊമ്പത്തിരിക്കുമീ
കുഞ്ഞിക്കിളിക്കുരുന്നൊരു പാട്ടും മൂളി
നിന്നെച്ചൊല്ലിത്തുടിക്കുമെന്നുള്ളിനുള്ളില്‍
തേങ്ങിത്തെന്നിത്തുളുമ്പുന്നൊരീണം പോലെ
പൊന്നാമ്പല്‍ പൂക്കുമെന്നുള്ളില്‍
നുരയുമരിയനിനവായു്

ഓലോലം വീശുന്ന കുഞ്ഞു കുഞ്ഞു തെന്നലില്‍
താലോലം പെയ്യുന്ന തുള്ളിമഞ്ഞുതൂവലേ

(സ്ത്രീ) ഉം... ഉം...

(പു) താനേ പാടും ലയവീണയായി വാ
താളം തേടാം ഇനി നമ്മളില്‍
മായജാലപ്പീലിത്തുമ്പാലുള്ളിന്നുള്ളില്‍
ചായം ചാലിച്ചൊങ്ങോ മായും സായംസന്ധ്യേ
നിന്നെത്തേടിപ്പാടിക്കൂടെപ്പോരുന്നേരം
മിന്നും തേനും പൊന്നും മുത്തും കൊണ്ടേ പോരൂ
മാറോടുമാറു ചേര്‍ന്നെന്നും മടിയില്‍ അസമലിയാം

(ഓലോലം വീശുന്ന )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേയ് ഹേയ് ഹെല്ലോ
ആലാപനം : മനോ, മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
വേനല്‍ പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ടോമിന്‍ തച്ചങ്കരി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
ഇളമാൻ മിഴിയിൽ [നക്ഷത്രങ്ങൾ പോകും]
ആലാപനം : കെ എസ്‌ ചിത്ര, പി ഉണ്ണികൃഷ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
ശുഭി സുഭി
ആലാപനം : മാൽഗുഡി ശുഭ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
നിഴലുറങ്ങവേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : ടോമിന്‍ തച്ചങ്കരി