View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വരുവാനില്ലാരുമിന്നൊരുനാളും (വേർഷൻ2) ...

ചിത്രംമണിച്ചിത്രത്താഴ് (1993)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനമധു മുട്ടം
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

varuvaanillaarumee vazhiye innoru naalum
ariyaam athennalumennum
priyamulloraalaaro varuvaanundennu njan
veruthe mohikkumallo
innum veruthe mohikkumallo
vazhi maari pookkaalam palavattom poyittum
oru naalum pookkaatha maavil
athinaayi maathram oru neram ruthu maari
madhumaasam anayaarundallo

varuvaanillaarum ee vijanamaam en vazhikkariyaam athennaluminnum
veli vaathilolam chennakalathaa vazhiyaake
mizhi paaki nilkkaarundallo
mizhi paaki nilkkaarundallo
priyamulloraalaaro varuvaanundennu njan
veruthe mohikkaarundallo

varumennu chollippirinju poyillaarum ariyaam athennalumennum
pathivaayi njanente padi vaathilenthino
pakuthiye chaaraarullallo
priyamulloraalaaro varumennu njaninnum
veruthe mohikkumallo

ninayaatha nerathen pura vaathilil oru pada vinyaasam ketta pole
varavaayaaloru naalum piriyaatha madhumaasam
oru maathra kondu vannenno
innoru maathra kondu vannenno
kothiyode odichennummarappadiyil ninnakalekku nokkunna neram
vazhi thetti vannaaro pakuthikku vachente
vazhiye thirichu pokunnu
ente vazhiye.. thirichu pokunnu..
ente vazhiye.... thirichu pokunnu...
വരുവാനില്ലാരുമീ വഴിയെ ഇന്നൊരുനാളും അറിയാം അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലോ
ഇന്നും വെറുതേ മോഹിക്കുമല്ലോ
വഴിമാറി പൂക്കാലം പലവട്ടം പോയിട്ടും
ഒരുനാളും പൂക്കാത്ത മാവില്‍
അതിനായി മാത്രം ഒരു നേരം ഋതു മാറി
മധുമാസമണയാറുണ്ടല്ലോ

വരുവാനില്ലാരും ഈ വിജനമാം എന്‍ വഴിക്കറിയാമതെന്നാലുമിന്നും
വെളിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ
മിഴി പാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനിന്നും
വെറുതേ മോഹിക്കുമല്ലൊ

നിനയാത്ത നേരത്തെന്‍ പുറവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം
ഒരു മാത്ര കൊണ്ടു വന്നെന്നോ
ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ
കൊതിയോടെ ഓടിച്ചെന്നുമ്മറപ്പടിയില്‍ നിന്നകലേക്കു നോക്കുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ വഴിയേ.. തിരിച്ചു പോകുന്നു..
എന്റെ വഴിയേ.... തിരിച്ചു പോകുന്നു....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുറൈ വന്ത് പാരായോ
ആലാപനം : സുജാത മോഹന്‍   |   രചന : വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അക്കുത്തിക്കു
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, മോഹന്‍ലാല്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളൂം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉത്തുംഗശൈലം
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പലവട്ടം പൂക്കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരു മുറൈ വന്തു പാര്‍ത്തായാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല, വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുംഭം കുളത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴം തമിഴ്‌ പാട്ടിഴയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍