View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനക മുന്തിരി ...

ചിത്രംആളൊരുങ്ങി അരങ്ങൊരുങ്ങി (1986)
ചലച്ചിത്ര സംവിധാനംപ്രശാന്ത്‌ (തേവലക്കര ചെല്ലപ്പൻ)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by shine_s2000@yahoo.com on May 21, 2009
Kanaka munthiri malaru kondoru veedu
kanavorukkiya kathiru kondoru veedu
azhakukalil, padavukalil, oli vithariyitha
niram, niram, dinam, dinam ..
(Kanaka munthiri...)

mohangal, kulilolangal, theerangalerum kaalamithaa
soonangal, mani deepangal, nira naalangal kaanum velayithaa
surabhilamoru jeevitham, athilezhuthumoru geethakam
surabhilamoru jeevitham, athilezhuthumoru geethakam
layam, layam, ore layam
radham, radham, manoradham
(Kanaka munthiri...)

meghangal, himavahangal, thenmaari peyyum kaalamithaa
raagangal, nava raagangal, akatharil thulumbum neramithaa
madhurithamoru jeevitham, tharalathayathinaamukham
madhurithamoru jeevitham, tharalathayathinaamukham
varam, varam, tharum sukham
priyam, priyam, manovaram
(Kanaka munthiri...)

----------------------------------

Added by Susie on April 7, 2010
കനക മുന്തിരി മലരു കൊണ്ടൊരു വീട്
കനവൊരുക്കിയ കതിരു കൊണ്ടൊരു വീട്
അഴകുകളില്‍ പടവുകളില്‍ ഒളി വിതറിയിതാ
നിറം നിറം ദിനം ദിനം
(കനക മുന്തിരി)

മോഹങ്ങള്‍ കുളിരോളങ്ങള്‍ തീരങ്ങളേറും കാലമിതാ
സൂനങ്ങള്‍ മണി ദീപങ്ങള്‍ നിറ നാളങ്ങള്‍ കാണും വേലയിതാ
സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം
സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം
ലയം ലയം ഒരേ ലയം
രഥം രഥം മനോരഥം
(കനക മുന്തിരി)

മേഘങ്ങള്‍ ഹിമവാഹങ്ങള്‍ തേന്‍മാരി പെയ്യും കാലമിതാ
രാഗങ്ങള്‍ നവ രാഗങ്ങള്‍ അകതാരില്‍ തുളുമ്പും നേരമിതാ
മധുരിതമൊരു ജീവിതം തരളതയതിനാമുഖം
മധുരിതമൊരു ജീവിതം തരളതയതിനാമുഖം
വരം വരം തരും സുഖം
പ്രിയം പ്രിയം മനോവരം
(കനക മുന്തിരി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവത നീ വരദേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌
നവം നവം പ്രകാശമായ്‌
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജെറി അമല്‍ദേവ്‌