View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തയിര്‍ കുടം ...

ചിത്രംചൂണ്ട (2003)
ചലച്ചിത്ര സംവിധാനംവേണുഗോപൻ
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംഅനൂപ്‌ കുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 20, 2011

തൈർക്കുടം തകർത്തുവോ നീ
ചൊല്ലൂ കണ്ണാ തായ യശോദ ചോദിച്ചൂ (2)
ചൂരലൊന്നു കൈയ്യിലേന്തി ചുളിഞ്ഞ പുരികവുമായ്
തായ യശോദ ചോദിച്ചൂ
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)

വിളയാടി വിശന്നപ്പോ ആയർക്കിടാങ്ങൾക്കെല്ലാം
തൈർച്ചോറു തിന്നാൻ കൊതിയായി (2)
ഉറ്റവരോതും മൊഴി കേട്ടപ്പോൾ
മറ്റൊന്നും ഞാൻ ചിന്തിച്ചില്ല (2)
ഉരലിന്മേലേറി നിന്നു ഉറിയിന്മേലേറ്റി വെച്ച
തൈർക്കുടം തൊട്ടപ്പോഴേക്കും
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)

അമ്പാടി മുറ്റത്തുള്ള മണ്ണു കണ്ണൻ തിന്ന നേരം
വായ് തുറക്കാൻ ചൊല്ലി യശോദ (2)
ഗോപൻ വായ തുറക്കാഞ്ഞപ്പോ
കോപത്തോടേ അടുത്തു യശോദ (2)
ബാലൻ മെല്ലെ വായ് തുറക്കെ
ചേലെഴുന്ന കുഞ്ഞു വായിൽ
അണ്ഡ കടാഹം കണ്ടു യശോദ
തെയ് തരികിട ധിമൃതൈ
(തൈർക്കുടം...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 20, 2011

Thayir kudam thakarthuvo nee
cholluu kanna thaya yasodha chodichu
chooralonnu kayil enthi chulinja purikavumaayi
thaya yasodha chodichu
thei tharikida thimrithai
(thair kudam...)

Vilayadi vishannappo aayarkidnangalkkellam
thayir choru thinnan kothiyayi
uttavarothum mozhi kettappol
mattonnum njan chinthichilla
uralinmeleri ninnu uriyinemel etti vacha
thayir kudam thottappozhekkum
thei tharikida thimrithai
(thair kudam...)

ambadi muttathulla mannu kannan thinna neram
vay thurakkan cholli yasodha
gopan vaya thurakkanjappo
kopathode aduthu yasodha
balan melle vay thurakke
chelezhunna kunju vayil
anda kadaham kandu yashodha
thei tharikida thimrithai
(thair kudam...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തയിര്‍ കുടം
ആലാപനം : പുഷ്പവതി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
ഒഴുകിയൊഴുകി വന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
താമരക്കണ്ണാ
ആലാപനം : രാധിക തിലക്‌, വിധു പ്രതാപ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പാതിരാ നിലാവും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, സുനില്‍ വിശ്വചൈതന്യ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പാതിരാ നിലാവും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പറന്നു പറന്നു
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
somebody move to the rhythm
ആലാപനം :   |   രചന :   |   സംഗീതം :
ആയിരം ദൈവങ്ങളൊന്നായ്‌ ചൊരിയുന്ന
ആലാപനം : മധു ബാലകൃഷ്ണന്‍, കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര
പാതിരാ നിലാവും [M]
ആലാപനം : സുനില്‍ വിശ്വചൈതന്യ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : മോഹന്‍ സിതാര