View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൈലാസത്തില്‍ താണ്ഡവം ...

ചിത്രംമയൂരി (1985)
ചലച്ചിത്ര സംവിധാനംസിങ്കീതം ശ്രീനിവാസറാവു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎസ്‌ പി ബാലസുബ്രഹ്മണ്യം
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

Added by devi pillai on October 8, 2010
kailaasathil thaandavamaadum nadaraaja
O nadaraajaa
neeyaanivalkku raksha enni-
ttenthinenikkee shiksha?

ninpoojayil muzhukiya kusumam njan
ninmunnil vechoru deepamnjan
enthe njan pizhacheythu/
enthe ee vidhi thannu?
nin charanam sharanam thedumpol
en charanam hananam cheythayo
shambho harahara mahadeva nee
leelakal kandu rasikkukayo?

njan nadanamaadi nin sevakal cheythathinu
neethanna bhalamitho kaaladamanaa
naatyamaadaan thellumuthakaathathaayulla
paadamenthinu bhaalanayanaa?
angaanga chalanangal rasalayana bhaavangal
muzhuvanum padabandhurangal
kaalenikkillenkil enthinee jeevitham
dharmaartha sharana prabhaava
en gathiyithaavukil nin thaalagathiyenthu?
njan shidhilamaayaal nin nrithagathiyenthu?
bhootheshwaraa en bhuvaneshwaraa
haraharaa.... muraharaa.... haraharaa.......

----------------------------------

Added by devi pillai on October 10, 2010
കൈലസത്തില്‍ താണ്ഡവമാടും നടരാജാ
ഓ നടരാജാ
നീതാനിവള്‍ക്കു രക്ഷ എന്നിട്ടെന്തിനെനിക്കീ ശിക്ഷ?

നിന്‍ പൂജയില്‍ മുഴുകിയ കുസുമം ഞാന്‍
നിന്മുന്നില്‍ വെച്ചൊരു ദീപം ഞാന്‍
എന്തേ ഞാന്‍പിഴ ചെയ്തു? എന്തേ ഈ വിധി തന്നു?
നിന്‍ ചരണം ശരണം തേടുമ്പോള്‍
എന്‍ ചരണം ഹനനം ചെയ്തായോ?
ശംഭോ ഹരഹര മഹദേവാ നീ
ലീലകള്‍ കണ്ടുരസിക്കുകയോ?

ഞാന്‍ നടനമാടി നിന്‍ സേവകള്‍ ചെയ്തതിനു
നീതന്ന ഫലമിതോ കാലദമനാ
നാട്യമാടാന്‍ തെല്ലുമുതകാത്തതായുള്ള
പാദമെന്തിനു ഫാലനയനാ?
അംഗാംഗചലനങ്ങള്‍ രസലയന ഭാവങ്ങള്‍
മുഴുവനും പദബന്ധുരങ്ങള്‍
കാലെനിക്കില്ലെങ്കില്‍ എന്തിനീ ജീവിതം
ധര്‍മാര്‍ഥ ശരണപ്രഭാവാ
എന്‍ ഗതിയിതാവുകില്‍ നിന്‍ താളഗതിയെന്ത്?
ഞന്‍ ശിഥിലമായാല്‍ നിന്‍ നൃത്തഗതിയെന്ത്?
ഭൂതേശ്വരാ എന്‍ ഭുവനേശ്വരാ?
ഹരഹരാ.... മുരഹരാ... ഹരഹരാ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ പാദം
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം
ഗൌരീശങ്കരശൃംഗം
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം
ഇനിയെന്‍ പ്രിയ നര്‍ത്തന
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം
മൗനം ഗാനം മധുരം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം
വെണ്ണിലാമുത്തുമായി അഞ്ജലി
ആലാപനം : പി സുശീല, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം
നാധിർധിർതോം
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : എസ്‌ പി ബാലസുബ്രഹ്മണ്യം