View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാര്‍തിങ്കള്‍ കലയുടെ ...

ചിത്രംമംഗല്യച്ചാര്‍ത്ത് (തെന്നലെ നിന്നെയും തേടി) (1987)
ചലച്ചിത്ര സംവിധാനംകെ എസ് ഗോപാലകൃഷ്ണന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ വി മഹാദേവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by madhavabhadran on July 27, 2010
 
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി
(വാര്‍ത്തിങ്കള്‍ )
സ്വപ്നങ്ങള്‍ തോറും വിരുന്നിനെത്തും
സ്വര്‍ഗ്ഗകുമാരികയോ
മുദ്ര കൊണ്ടു മുത്തു കോര്‍ക്കും അഴകേ
നൃത്തലോലയായി നില്‍ക്കും കവിതേ
(മുദ്ര കൊണ്ടു )
അഴകേ കവിതേ

ആത്മാവിന്‍ ഓരം തഴുകി വരും
അമൃത കല്ലോലിനിയോ
(ആത്മാവിന്‍ )
ആശതന്‍ വനികയെ മുകുളങ്ങള്‍ അണിയിക്കും
ഋതു രാജകന്യകയോ
രാഗ ഭാവ താളങ്ങള്‍ തന്‍ ലയനം
രാഗിണി നിന്‍ ദിവ്യമാകും നടനം
ലയനം നടനം
നി- സ- രി- സരിഗാ രിഗമാ ഗമപപ ധനിധപ ധാ
മപധ- നി- സാ നിധനീ സാനിധപ ധാപഗരി പാഗരിസ
വാര്‍ത്തിങ്കള്‍ കലയുടെ രഥമേറി
വാനിലെ പനിനീര്‍മലര്‍ ചൂടി

നളിനങ്ങല്‍ വിടരും നിന്‍ ചഞ്ചല മിഴിയില്‍
അനുരാഗ മുദ്രകള്‍ കണ്ടു ഞാന്‍
(നളിനങ്ങല്‍ )
അതിലൊന്നിലലിയാനെന്‍ അഭിലാഷമുണരുമ്പോള്‍
അനുവാദം ഏകുകയില്ലേ
ലജ്ജകൊണ്ടു പൂവിരിക്കും മഹിതേ
രത്നമാരി പെയ്തു നില്‍ക്കും പ്രിയതേ
മഹിതേ പ്രിയതേ
ത- ധിമി തകിട തകധിമി തകിട തക ത- ത- ജൊം തരികിടതോം
കിടതക ത- ത- ജൊം തരികിട തോം
ത- തരികിട തോം (3)

(വാര്‍ത്തിങ്കള്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയന്നത്തൂവലാല്‍
ആലാപനം : എന്‍ വി ഹരിദാസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
വാക്കു കൊണ്ടൊരു
ആലാപനം : കോറസ്‌, എന്‍ വി ഹരിദാസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
ഒരു നോക്കു കാണാന്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍
സൂര്യകാന്തിപ്പൂവിരിയും
ആലാപനം : കെ എസ്‌ ചിത്ര, എന്‍ വി ഹരിദാസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ വി മഹാദേവന്‍