View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിന്‌ പൊന്‍ കണി ...

ചിത്രംസന്മനസ്സുള്ളവർക്കു സമാധാനം (1986)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനമുല്ലനേഴി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

kanninuponkani kaathinu thenkani
ennalum innente vishapoovu nee
kanninu ponkani ponkani

ninte nadanadatham ee padapadatham
pinne thidukkathil odukkathe naaverum
ninte midumidukkum ee murumuruppum
pinne kokki kokki kothykkerum penporum
ee veshangalellam mosham
ninte aashakkum vashikkum naasham
he he he.....lalaalala...........
(Kanninu ponkani ...)

ninte palapalappum ee kuthikuthippum
pinne vambum kombum thumbikkayyum kemkemam
njan kalikalichaal nee paraparakkum
pinne chakkadamadalum changumnaarum peppe pepe
ee veshangalellam mosham
ninte aashakum vaashikkum naasham
he he he...lalalalaa..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കണ്ണിനു പൊന്‍ കണി കാതിനു തേന്‍ കനി
എന്നാലും ഇന്നെന്റെ വിഷപ്പൂവുനീ
കണ്ണിനു പൊന്‍ കണി പൊന്‍ കണി

നിന്റെ നടനടത്തം ഈ പടപടത്തം
പിന്നെ തിടുക്കത്തില്‍ ഒടുക്കത്തെ നാവേറും
നിന്റെ മിടുമിടുക്കും ഈ മുറുമുറുപ്പും
പിന്നെ കൊക്കിക്കൊക്കി കൊത്തിക്കേറും പെണ്‍പോരും
ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....
(കണ്ണിനു പൊന്‍കണി ...)

നിന്റെ പളപളപ്പും ഈ കുതികുതിപ്പും
പിന്നെ വമ്പും കൊമ്പും തുമ്പിക്കയ്യും കെങ്കേമം
ഞാന്‍ കളികളിച്ചാല്‍ നീ പറപറക്കും
പിന്നെ ചക്കടമടലും ചങ്കും നാരും പെപ്പെപ്പേപ്പെ
ഈ വേഷങ്ങളെല്ലാം മോശം
നിന്റെ ആശയ്ക്കും വാശിയ്ക്കും നാശം
എഹേഹേ ഹേ ലാലാലാലലലല....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പവിഴമല്ലി പൂത്തുലഞ്ഞ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മുല്ലനേഴി   |   സംഗീതം : ജെറി അമല്‍ദേവ്‌