View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആതിര പാൽ നിലാവു ...

ചിത്രംകുഞ്ഞിക്കിളി (1994)
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌

വരികള്‍

Added by advsumitha on September 5, 2011
ആതിരാ പാല്‍നിലാവ് പാടമേഞ്ഞ പൂപ്പന്തല്‍
ആയിരം പൈങ്കിളികള്‍ പൊന്നുരുക്കും മന്ത്രം
നന്മകള്‍ നേരുവാന്‍ ശാന്തിദീപം ഏറ്റുവാന്‍
കാത്തുനില്‍പ്പു ശ്യാമസന്ധ്യകള്‍
ധന്യം നിമിഷം
[ആതിരാ]

പൊന്നും കതിര്‍മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ?
ആളിമാരോ തോഴിമാരോ ആശംസനേരുന്ന കൂട്ടുകാരോ?
ജീവിതം നിറഞ്ഞുപെയ്ത സംഗീതങ്ങളില്‍
സ്വര സഞ്ചാരങ്ങളില്‍
ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൌനം കണ്മണി
നിറ മൌനം കണ്മണി
[ആതിരാ]

മിന്നും മണിദീപങ്ങളില്‍ ചന്ദനം കത്തുന്ന കൈത്തിരിയില്‍
ആടകളില്‍ മോടികളില്‍ ആഭരണത്തിന്റെ ജാലങ്ങളില്‍
നിന്മനസ്സു കണ്ടുണര്‍ന്ന ചൈതന്യമൊന്നേ
അവനെല്ലാം നീ തന്നെ
ജീവന്‍ ജീവനില്‍ പൂവണിഞ്ഞാനന്ദമേകൂ കണ്മണി
അതു നേടൂ കണ്മണീ
[ആതിരാ]


----------------------------------

Added by advsumitha on September 5, 2011
aathiraa paalnilaavu paadamenja pooppanthal
aayiram painkilikal ponnurukkum manthram
nanmakal neruvaan shaanthi deepam ettuvaan
kaathu nilppu shyaama sandhyakal
dhanyam nimisham
[aathiraa]

ponnum kathir mandapamo naadaswarathinte melangalo?
aalimaaro thozhimaaro aashamsa nerunna koottukaaro?
jeevitham niranju peytha sangeethangalil
swara sanchaarangalil
eenam thengunna thaalam vithumbunna mounam kanmani
nira mounam kanmani
[aathiraa]

minnum mani deepangalil chandanam kathunna kaithiriyil
aadakalil modikalil aabharanathinte jaalangalil
ninmanassu kandunarnna chaithanyamonne
avanellaam nee thanne
jeevan jeevanil poovaninjaanandamekoo kanmani
athu nedoo kanmani
[aathiraa]


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹരിശ്രീ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
മുണ്ടൻ പാടം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ജന്മനാൾ ഭാവുകങ്ങൾ നേരുന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍