View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തരംഗിണി തടങ്ങലില്‍ ചിലങ്കകള്‍ ...

ചിത്രംപുഷ്പമംഗള (1995)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംമനോഹരന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

തരംഗിണി തടങ്ങളിൽ ചിലങ്കകൾ കിലുങ്ങവെ വന്നു
വസന്തശ്രീ വസിക്കുമീ മലർവനം കൊതിച്ചു ഞാൻ വന്നു
തരംഗിണി തടങ്ങളിൽ ചിലങ്കകൾ കിലുങ്ങവെ വന്നു
വസന്തശ്രീ വസിക്കുമീ മലർവനം കൊതിച്ചു ഞാൻ വന്നു
മേഘങ്ങൾ പെയ്യും വർണ്ണങ്ങൾ വാരി
എൻ ജീവനിൽ ചൂടുന്നു ഞാൻ പാടുന്നു ഞാൻ ...
(തരംഗിണി...)

സായാഹ്‌നദീപ്തിയിൽ മുങ്ങിയ
താഴ്വാരം പൂകി
ഞാനെന്റെ മാനസമാനിനെ
മേയാൻ വിടുമ്പോൾ ...

സായാഹ്‌നദീപ്തിയിൽ മുങ്ങിയ
താഴ്വാരം പൂകി
ഞാനെന്റെ മാനസമാനിനെ
മേയാൻ വിടുമ്പോൾ ...
കാതോരം കുയിലുകൾ തൂകും തേൻ തുള്ളിയാലേ
കാതോരം കുയിലുകൾ തൂകും തേൻ തുള്ളിയാലേ
മാറുന്നു എൻ ഉള്ളിൽ മൗനം
(തരംഗിണി...)

ആരണ്യ കന്യക സ്വപ്നം
കാണുന്ന കാലം
ശാലീന ലതികകൾ പൊന്നിൻ
പൂചൂടും നേരം ...

ആരണ്യ കന്യക സ്വപ്നം
കാണുന്ന കാലം
ശാലീന ലതികകൾ പൊന്നിൻ
പൂചൂടും നേരം ...
ആലോലം തളിരുകൾ ചേരും നാഗങ്ങളാലേ
പൂക്കുന്നു എൻ ഉള്ളിൽ മോഹം
(തരംഗിണി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണേ കണ്മണി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മനോഹരന്‍
തിങ്കള്‍ പൂവിന്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : മനോഹരന്‍