View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ കുളിർ ...

ചിത്രംസുഭദ്രം (2007)
ചലച്ചിത്ര സംവിധാനംശ്രീലാല്‍ ദേവരാജ്
ഗാനരചനസുധാംശു
സംഗീതംരഘുകുമാര്‍
ആലാപനംമനോജ്‌ കൃഷ്ണന്‍, ടി ടി സൈനോജ്‌, ഡോ ഹരിദാസ്

വരികള്‍

Added by Ganga on January 22, 2012

നീ കുളിര്‍ നിലാവല്ലേ എന്‍ തേന്‍ കിനാവല്ലേ
നീ കുളിര്‍ നിലാവല്ലേ എന്‍ തേന്‍ കിനാവല്ലേ
മേഘവെൺമഞ്ചലേറി താണിറങ്ങി നീ വാ
താണിറങ്ങി നീ വാ...
സുന്ദരിയല്ലേ..നീയെന്‍ കണ്മണിയല്ലേ
പെണ്‍കൊടിയല്ലേ..നാണപ്പൊന്‍കതിരല്ലേ
കണ്ണിലെ നാണം കാട്ടി വിളിച്ചെന്‍
കൂട്ടിലണഞ്ഞൊരു പൈങ്കിളിയല്ലേ.....
(നീ കുളിര്‍ നിലാവല്ലേ.....)

നീലമിഴിയിലെ ജാലമോ
നിന്റെ ചൊടിയിലെ ഈണമോ
എന്റെ മനസ്സിലെ മോഹമായ്
എന്റെ കരളിലെ ദാഹമായ്
എന്റെതാകും നീയൊരു നാള്‍
അന്നു കനവുകള്‍ പൂവണിയും
രാക്കിനാവിന്‍ ചിറകില്‍ നാം
രാവു മുഴുവന്‍ കഥ പറയും
നിന്റെ നടയില്‍ അരയന്നമുണര്‍ന്നു
നിന്റെ ചിരിയില്‍ മഴവില്ലു തെളിഞ്ഞു
ആയിരവല്ലിപ്പൂവുകള്‍ കോർത്തെന്‍
കണ്മണിയാളുടെ മുടിയില്‍ ചൂടാം...
(നീ കുളിര്‍ നിലാവല്ലേ.....)

രാത്രിഗന്ധികള്‍ പൂത്തുവോ
ഹൃദയതന്ത്രികള്‍ മീട്ടിയോ
പാര്‍വ്വണേന്ദു ഉദിച്ചുവോ
നിന്നെ ആദ്യം കണ്ട നാള്‍
കാട്ടു ചെമ്പകച്ചോട്ടില്‍ നീ
എന്നെയും കാത്തു നിന്നതും
ആദ്യ ചുംബനം തന്നതും
ഇന്നും ഓര്‍മ്മയില്‍ കുളിര്‍ മഴ
ആരും കൊതിക്കും പെണ്ണേ നിന്റെ അഴകില്‍
ഒന്നു തൊടുവാന്‍ മെല്ലെ നിന്നെ ഉണര്‍ത്താന്‍
കൊക്കിലുരുമ്മി കണ്ണിലുടക്കി
കൊഞ്ചി മയക്കി നെഞ്ചിലുറക്കാം.....
(നീ കുളിര്‍ നിലാവല്ലേ.....)

 

----------------------------------

Added by Ganga on January 22, 2012

Nee kulir nilaavalle en then kinaavalle
nee kulir nilaavalle en then kinaavalle
megha venmanchaleri thaanirangi nee vaa
thaanirangi nee vaa....
sundariyalle..neeyen kanmaniyalle
pen kodiyalle..naanappon kathiralle
kannile naanam kaatti vilichen
koottilananjoru painkiliyalle....
(nee kulir nilaavalle.....)

neela mizhiyile jaalamo
ninte chodiyile eenamo
ente manassile mohamaay
ente karalile daahamaay
entethaakum neeyoru naal
annu kanavukal poovaniyum
raakkinaavin chirakil naam
raavu muzhuvan kadha parayum
ninte nadayil arayannamunarnnu
ninte chiriyil mazhavillu thelinju
aayiravalli poovukal korthen
kanmaniyaalude mudiyil choodaam...
(nee kulir nilaavalle.....)

raathri gandhikal poothuvo
hridaya thanthrikal meettiyo
paarvanendu udichuvo
ninne aadyam kanda naal
kaattu chempaka chottil nee
enneyum kaathu ninnathum
aadya chumbanam thannathum
innum ormmayil kulir mazha
aarum kothikkum penne ninte azhakil
onnu thoduvaan melle ninne unarthaan
kokkilurummi kanniludakki
konchi mayakki nenchilurakkaam.....
(nee kulir nilaavalle.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നെന്റെ സ്വപ്നനങ്ങളിൽ [M]
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീലാല്‍ ദേവരാജ്   |   സംഗീതം : രഘുകുമാര്‍
സ്വപ്നങ്ങളേ (D)
ആലാപനം : പി ജയചന്ദ്രൻ, ഡെൽസി നൈനാൻ   |   രചന : ശ്രീലാല്‍ ദേവരാജ്   |   സംഗീതം : രഘുകുമാര്‍
കണ്ണാ നിന്നെക്കുറിച്ചു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രഘുകുമാര്‍
നീ പാടും പാട്ടിൻ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, രഞ്ജിനി ജോസ്‌   |   രചന : സി ചന്ദ്രബാബു   |   സംഗീതം : രഘുകുമാര്‍
നിത്യാനന്ദ
ആലാപനം : ലതിക, രഞ്ജിനി ജോസ്‌, സൗമ്യ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : രഘുകുമാര്‍
കാതിൽ മെല്ലെ
ആലാപനം : ഡെൽസി നൈനാൻ, രാമവർമ്മ   |   രചന : സുധാംശു   |   സംഗീതം : രഘുകുമാര്‍
പ്രണയ നിലാവു്
ആലാപനം : അഫ്‌സല്‍   |   രചന : സുധാംശു   |   സംഗീതം : രഘുകുമാര്‍