

നിൻ ഹൃദയമൗനം [M] ...
ചിത്രം | ഫ്ലാഷ് (2007) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | വിനീത് ശ്രീനിവാസന്‍ |
വരികള്‍
Added by kunjubi on June 25, 2010 Corrected by Harikrishnan on October 29, 2010 നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം എന്നുമറിയുന്നൂ ഞാൻ മൂകമായ് .. അലയായ് നിന്നിലുണരാന്‍ മിഴികളിലെ സജലമൊരു സൗവർണ്ണ സങ്കല്പമായ് വന്നു ഞാൻ.... നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം എന്നുമറിയുന്നൂ ഞാൻ മൂകമായ് നിർന്നിദ്രമാം നിന്റെ യാമങ്ങളിൽ വീഴുമെന്നില്‍ തുളുമ്പും നിലാമന്ത്രണം കാണാക്കിനാവിന്റെ ലോകം മുന്നിൽ താനേ തുറക്കുന്നുവോ ജാലകം ഈറന്‍ പുലര്‍കാലമേ ഞാനെന്നും തോളില്‍ത്തലോടുന്നിതാ തെന്നലായ് വേനലില്‍ മാരിയില്‍...മഞ്ഞിലും.. നിൻ ഹൃദയമൌനം ഉള്‍ക്കടലിനാഴം എന്നുമറിയുന്നൂ ഞാൻ... നിന്നില്‍ നിഴൽ വീണ സാനുക്കളിൽ വന്നു പാറും വെയിൽത്തുമ്പിയായെങ്കില്‍ ഞാൻ കാണാക്കയങ്ങൾ വിതുമ്പീ മൂകം ആഴക്കടൽ നിന്റെ ചാരത്തിതാ.. ഏതോ തിരക്കൈകൾ തന്നൂ ഓര്‍മ്മ ആലേഖനം ചെയ്ത വെൺശംഖുകൾ നിൻ വിരൽത്തുമ്പുകൾ തേടവേ.... (നിൻ ഹൃദയ മൌനം....) ---------------------------------- Added by Kalyani on October 27, 2010 Nin hridaya maunam ulkkadalinaazham ennumariyunnuu njaan mookamaay alayaay ninnilunaraan mizhikalile sajalamoru sauvarnna sankalppamaay vannu njaan.... nin hridaya maunam ulkkadalinaazham ennumariyunnuu njaan mookamaay nirnnidramaam ninte yaamangalil veezhu mennil thulumpum nilaa manthranam kaanaakkinaavinte lokam munnil thaane thurakkunnuvo jaalakam eeran pularkaalame njaanennum tholil thalodunnithaa thennalaay venalil maariyil...manjilum. nin hridaya maunam ulkkadalinaazham ennumariyunnuu njaan... ninnil nizhal veena saanukkalil vannu paarum veyilthumpiyaayenkil njaan kaanaakkayangal vithumpee mookam aazhakkadal ninte chaarathithaa etho thira kaikal thannuu oormma aalekhanam cheytha venshanghukal nin viral thumpukal thedave.. (nin hridaya maunam...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികിൽ നീ
- ആലാപനം : കാര്‍ത്തിക് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- പുലരി പൊൻപ്രാവേ
- ആലാപനം : അനുരാധ ശ്രീരാം, ജേക്സ് ബിജോയ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- നിൻ ഹൃദയമൗനം [F]
- ആലാപനം : ഗായത്രി അശോകന്‍ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- മിന്നൽ കൊടിയെ
- ആലാപനം : സ്മിത നിഷാന്ത് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ഗോപി സുന്ദര്‍
- മിന്നലഴകേ
- ആലാപനം : വിനീത് ശ്രീനിവാസന്‍, ജേക്സ് ബിജോയ് | രചന : ജെലു ജയരാജ് | സംഗീതം : ജേക്സ് ബിജോയ്