View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പണ്ടെന്നോ കേട്ടതാണേ പാണന്‍ പാടും ...

ചിത്രംസ്പര്‍ശം (1999)
ചലച്ചിത്ര സംവിധാനംമോഹന്‍ രൂപ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംശരത്‌
ആലാപനംശരത്‌

വരികള്‍

Added by Ganga on January 30, 2012

പണ്ടെന്നോ കേട്ടതാണീ പാണന്‍ പാടും പഴമ്പാട്ടു്...ഓ..ഓ..
പാലാഴിത്തിരകളെ കടംകൊള്ളും കഥപ്പാട്ടു്...ഓ..ഓ..
പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ....
പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ..
പണ്ടെന്നോ കേട്ടതാണീ പാണന്‍ പാടും പഴമ്പാട്ടു്...ഓ..ഓ..

തെളിയും നന്മയുള്ളോന്‍..മനസ്സും വെണ്മയുള്ളോന്‍
തെരുവില്‍ നിണം വാര്‍ന്നു പൊലിഞ്ഞതെന്തേ....
കൊടുക്കാന്‍ പൊന്‍പണവും ഉടുക്കാന്‍ വെള്ളമുണ്ടും
അടുക്കല്‍ കൊണ്ടു വെച്ചു കാത്തിരിക്കുന്നോന്‍
ഉയിരും തികയാതെ...ഉദരം നിറയാതെ മറഞ്ഞതെന്തേ..
കൈക്കുറ്റം ചെയ്തവരേ...പിഴ ചെയ്തോരേ
കാണാത്തോരുയിരിതാ വരുന്നുണ്ടല്ലൊ...

അച്ഛനു തൂശനില..അരികില്‍ കിണ്ടിവെള്ളം
ആയിരം പിടിപ്പണം അരിയും ചോറും
ആവണപ്പലകയില്‍ വിളക്കും വിഭൂതിയും
ആവോളം പിഴചൊല്ലി വണങ്ങാം ഞങ്ങള്‍
കൈക്കുറ്റം പൊറുക്കേണം...
ദൈവംപോല്‍ ഉയർന്നു നീ..തുണച്ചീടേണം
പയ്യാരത്തച്ഛനിന്നു് കാരണോരല്ലേ....
പാതിരാപ്പിഴ കൊണ്ടു വീണുപോയില്ലേ..ഓ..ഓ..
(പണ്ടെന്നോ കേട്ടതാണീ....)


 

----------------------------------

Added by Ganga on January 30, 2012

Pandenno kettathaanee paanan paadum pazhampaattu..oh..oh..
paalaazhi thirakale kadam kollum kadhappaattu....oh..oh..
payyaarathachaninnu kaaranoralle..
paathiraa pizha kondu veenupoyille....oh..oh..
pandengo kettathaanee paanan paadum pazhampaattu..oh..oh..

theliyum nanmayullon..manassum venmayullon
theruvil ninam vaarnnu polinjathenthe....
kodukkaan pon panavum udukkaan vella mundum
adukkal kondu vechu kaathirikkunnon
uyirum thikayaathe...udaram nirayaathe maranjathenthe..
kaikkuttam cheythavare..pizha cheythore..
kaanaathoruyirithaa varunnundallo...

achanu thooshanila..arikil kindivellam
aayiram pidippanam ariyum chorum
aavanappalakayil vilakkum vibhoothiyum
aavolam pizha cholli vanangaam njangal
kaikkuttam porukkenam...
daivam pol uyarnnu nee..thunachidenam
payyaarathachaninnu kaaranoralle..
paathiraa pizha kondu veenupoyille....oh..oh..
(pandenno kettathaanee....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദുമതി പൂവിരിഞ്ഞതു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
ഈ ശ്യാമസന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
ദൂരതാരകങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
കല്യാണക്കുയില്‍ വിളിക്കും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
കൂടൊഴിഞ്ഞു കുടിയേറി വരുന്നു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
തേങ്ങി മൗനം തേങ്ങി
ആലാപനം : ശരത്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌
നക്ഷത്രപ്പുഴയിൽ
ആലാപനം : മിന്‍മിനി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ശരത്‌