View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹായ്‌ സ്മിതെ ...

ചിത്രംവാല്‍ക്കണ്ണാടി (1992)
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Krishna Kumar

വരികള്‍ ചേര്‍ത്തത്: Krishna Kumar

ഹായ് സ്മിതേ സുസ്മിതേ
വാ പ്രിയേ ലോലിതേ
നിലാവ് പെയ്യുമീ നീലരാവിൽ നീ
വിലാസലോലയായ് വികാരധാരയായ്
എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ
ഹായ് അലങ്കരിക്കുമോ അലങ്കരിക്കുമോ...

നിന്റെ ദർശനം മനസ്സിൽ മാധവം
വിടർന്നു പാടിടും വസന്തകോകിലം (2)
തുളുമ്പിടുന്ന യൗവനം പകർന്നു നീ തരൂ
എന്റെ സ്വപ്നവർണ്ണവാടിയിൽ
മരാളികേ വരൂ... മനോഹരീ വരൂ...

ഹായ് സ്മിതേ സുസ്മിതേ
വാ പ്രിയേ ലോലിതേ

നിന്റെ സ്പർശനം പകർന്ന ലാളനം
തളിർത്തു ജീവനിൽ മാധവോത്സവം
നിന്റെ ചുണ്ടിൽ ഞാനൊരോമൽ വേണുവായിടാം
എന്റെ നൃത്തമണ്ഡപങ്ങളിൽ
മരാളികേ വരൂ... മനോഹരീ വരൂ...

ഹായ് സ്മിതേ സുസ്മിതേ...
വാ പ്രിയേ ലോലിതേ...
നിലാവ് പെയ്യുമീ നീലരാവിൽ നീ
വിലാസലോലയായ് വികാരധാരയായ്
എന്റെ പുഷ്പമേട നീ അലങ്കരിക്കുമോ
ഹായ് അലങ്കരിക്കുമോ... അലങ്കരിക്കുമോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളകളമൊഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍
ആഷാഢ സന്ധ്യ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍
ആഷാഢ സന്ധ്യ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍