പുന്നെല്ലിന്‍ കതിരോല ...
ചിത്രം | മേഡ് ഇന്‍ യു എസ എ (2005) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on December 8, 2009 പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത് പൂത്തുമ്പി പൊന്നൂയലാടുന്ന ചേലുകാണാന്‍ പുഴവക്കില്‍ പൂക്കൈത കുളിര്നിലാച്ചന്ദന- ക്കുറിയിട്ടു നില്ക്കുന്ന കാഴ്ച കാണാന്‍ എന്നിനി...... എന്നിനി...... എന്നിനി എന്നിനി പോകും നാം എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍പ്രാവേ (പുന്നെല്ലിന്‍) കദളിപ്പൊന്‍കൂമ്പില്‍നിന്നിത്തിരിത്തേനൂട്ടി കവിളത്തു മുത്തം പകര്‍ന്നൊരമ്മ അവസാനനിദ്രകൊള്ളും കുഴിമാടത്തില്‍ അണയാത്തിരിയായെരിഞ്ഞുനില്‍ക്കാം കാണാതിരിക്കുമ്പോള്‍ കണ്ണുനിറയുമാ കാതരസ്നേഹത്തെയോര്‍ത്തിരിക്കാം (പുന്നെല്ലിന്‍) കിളിപോയ തൂക്കണാംകുരുവിക്കൂടത്ഭുത- മിഴിയോടെ കാണും കളിത്തോഴി എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍ അവളുണ്ടൊരേകുടക്കീഴിലിന്നും കാണാതെപോയ തന് മാണിക്യം തേടുന്ന കാഞ്ചനനാഗത്തിന്‍ കഥ പറയാം (പുന്നെല്ലിന്‍) ---------------------------------- Added by Kalyani on March 18, 2011 Punnellin kathirolathumpathu poothumpi ponnooyalaadunna chelu kaanaan puzhavakkil pookkaitha kulirnilaachandana- kkuriyittu nilkkunna kaazhcha kaanaan ennini.....ennini.... ennini ennini pokum naam ente nenchil kurukunna ponpraave.... punnellin kathirolathumpathu poothumpi ponnooyalaadunna chelu kaanaan...... kadalippon koompil ninnithiri thenootti kavilathu mutham pakarnnoramma avasaana nidra kollum kuzhimaadathil anayaatthiriyaay erinju nilkkaam(kadalippon...) kaanaathirikkumpol kannu nirayumaa kaathara snehathe orthirikkaam.... punnellin kathirolathumpathu poothumpi ponnooyalaadunna chelu kaanaan kilipoya thookkanaam kuruvikkoodalbhutha- mizhiyode kaanum kalithozhi evideyennariyillennaalum ennormmayil avalundore kudakkeezhilennum..(kilipoya...) kaanaathe poyathan maanikyam thedunna kaanchana naagathin kadha parayaan... (punnellin........) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുന്നെല്ലിന്‍ കതിരോല
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- ചിരപുരാതന
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍
- ഇളമാന്‍ അഴകേ
- ആലാപനം : അപര്‍ണ്ണ രാജീവ് | രചന : രാജീവ് ആലുങ്കല്‍ | സംഗീതം : ബിജു കുര്യന്
- താഴുന്ന സൂര്യനെ
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാസാഗര്‍