View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകിലിന്റെ പൊന്‍തേരില്‍ ...

ചിത്രംആകാശത്തിന് കീഴെ ()
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനപന്തളം സുധാകരൻ
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 10, 2010

മുകിലിന്റെ പൊൻ തേരിൽ മനസ്സിന്റെ ചില്ലയിൽ
ചേക്കേറാനൊരു ശാലീന ശാരിക
എന്നു വരും ഇനിയെന്നു വരും
ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ
മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ
വന്നുവല്ലോ ഇന്നു വന്നുവല്ലോ
(മുകിലിന്റെ..)

പൂഞ്ചോലയോരത്ത് നർത്തനമാടുന്ന
പൊന്മാനിണയെ ഞാൻ കണ്ടൂ
ലാവണ്യവതിയാം ലാസ്യമനോഹരി
കണ്മണിയെ കണ്ടൂ ഞാൻ കണ്ടൂ
ഇളമാനേ പുള്ളിപ്പിടമാനേ
(മുകിലിന്റെ..)

അനുരാഗവനിയിൽ അമൃതകുംഭവുമായ്
വരവർണ്ണിനിയാൾ വന്നല്ലോ
കണ്ടോട്ടേ ഒന്നു തൊട്ടോട്ടേ
ആകാശത്തിൻ കീഴെ ആത്മവിപഞ്ചിയിൽ
മോഹനഗാനങ്ങൾ മീട്ടുവാനായി ഞാൻ
വന്നുവല്ലോ ഇന്നു വന്നുവല്ലോ
(മുകിലിന്റെ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 30, 2010

Mukilinte pontheril manassinte chillayil
chekkeraanoru shaaleena shaarika
ennu varum iniyennu varum
akkashathin keezhe aathmavipanchiyil
mohanagaanangal meettuvaanaay njaan
vannuvallo innu vannuvallo
(Mukilinte..)

Pooncholayorathu narthanamaadunna
ponmaaninaye njaan kandu
laavanyavathiyaam laasyamanohari
kanmaniye kandu njan kandu
ilamaane pullippidamaane
(Mukilinte..)

Anuraagavaniyil amrutha kumbhamaay
varavarnniniyaal vannallo
kandotte onnu thottotte
aakaashathin keezhe aathmavipanchiyil
mohanagaanangal meettuvaanaay njaan
vannuvallo innu vannuvallo
(Mukilinte..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സാഗരം ചാലിച്ച ചായം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : ജി ദേവരാജൻ
ഹരിഹരസുതനേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ശശി ചിറ്റഞ്ഞൂര്‍   |   സംഗീതം : ജി ദേവരാജൻ
കുമ്മാട്ടിപ്പാട്ടിന്റെ താളത്തില്‍
ആലാപനം : എസ് ജാനകി   |   രചന : പന്തളം സുധാകരൻ   |   സംഗീതം : ജി ദേവരാജൻ