Poovittallo [F] ...
Movie | Oru Mutham Manimutham (1997) |
Movie Director | Sajan |
Lyrics | ONV Kurup |
Music | Raveendran |
Singers | KS Chithra, Chorus |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Jija Subramanian Poovittallo Poovittallo malayude nirukayil Arumayodalarikal viriye poovittallo puzhayude madiyilum ilaveyilithalukalulaye kani kaanaan vellotturuliyil puthukonnappoovum pudavem cheruvellari vaalkkannaadeem naruvarnna mayilppeelikalum kaniyude pukilunaruka vishu varavaayi paadiyaadi vaa kilimakale (Poovittallo..) Manivithum Kaikottum vishuppakshee paadivaa kalappurapraavukal vaa manassile snehathin manikkathir koythu vaa kalithatha paadivaroo mizhikalil mozhikalil kanivukal uravidum ariyoru kovilithaa (Poovittallo...) Malarkkanya vaazhuvaan kothikkunnoraalayam valam vechu paaduka nee kuluichu thozhaan varum kulirthennale ninte kalichollum keerthanamaay ninavilum kanavilum madhuramaam uravukal nirayumee sreelakathin (Poovittallo...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂവിട്ടല്ലോ പൂവിട്ടല്ലോ മലയുടെ നിറുകയിൽ അരുമയൊടലരികൾ വിരിയെ പൂവിട്ടല്ലോ പുഴയുടെ മടിയിലും ഇളവെയിലിതളുകളുലയെ കണികാണാൻ വെള്ളോട്ടുരുളിയിൽ പുതുകൊന്നപ്പൂവും പുടവേം ചെറുവെള്ളരി വാൽക്കണ്ണാടീം നറുവർണ്ണമയിൽപ്പീലികളും കണിയുടെ പുകിലുകളുണരുക വിഷു വരവായ് പാടിയാടി വാ കിളിമകളേ (പൂവിട്ടല്ലോ) മണിവിത്തും കൈക്കോട്ടും വിഷുപ്പക്ഷീ പാടിവാ കളപ്പുരപ്രാവുകൾ വാ മനസ്സിലെ സ്നേഹത്തിൻ മണിക്കതിർ കൊയ്തുവാ കളിത്തത്ത പാടിവരൂ മിഴികളിൽ മൊഴികളിൽ കനിവുകൾ ഉറവിടും അരിയൊരു കോവിലിതാ (പൂവിട്ടല്ലോ) മലർക്കന്യ വാഴുവാൻ കൊതിക്കുന്നോരാലയം വലംവച്ചു പാടുക നീ കുളിച്ചു തൊഴാൻ വരും കുളിർത്തെന്നലേ നിന്റെ കളിച്ചൊല്ലും കീർത്തനമായ് നിനവിലും കനവിലും മധുരമാം ഉറവുകൾ നിറയുമീ ശ്രീലകത്തിൽ (പൂവിട്ടല്ലോ) |
Other Songs in this movie
- Omanathinkalurangoo
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Devi Neeyen
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Poovittallo
- Singer : KS Chithra, MG Sreekumar | Lyrics : ONV Kurup | Music : Raveendran
- Omanathinkalurangoo [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran
- Ee Gaanam Kelkkaathe
- Singer : KS Chithra | Lyrics : ONV Kurup | Music : Raveendran