View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നലെ പെയ്ത മഴത്തുള്ളികൾ [F] ...

ചിത്രംസ്നേഹ സാമ്രാജ്യം (പുന്നാരം കുയില്‍) (1997)
ചലച്ചിത്ര സംവിധാനംജബ്ബാർ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎം എം കീരവാണി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ ...ആഹാ ...ആ ....
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
കണ്ണുനീര്‍ മുത്തുകളായിരുന്നു
മന്ദഹാസത്തിന്‍റെ മാരിവില്‍
ദുഃഖത്തിന്‍ മൂടുപടമായിരുന്നു
പാടിയ പൂങ്കുയില്‍ നീയായിരുന്നോ
(ഇന്നലെ...)

അസ്തമനത്തിന്‍ പടിക്കെട്ടില്‍
കുങ്കുമചെപ്പുകുടം വീണുടഞ്ഞൂ
അസ്തമനത്തിന്‍ പടിക്കെട്ടില്‍
കുങ്കുമചെപ്പുകുടം വീണുടഞ്ഞൂ
അഷ്ടദിക്പാലകര്‍ ആഴിതന്‍-
നോവിന്‍റെ ആഴമറിഞ്ഞു പറഞ്ഞു
പുലരികള്‍ വീണ്ടും വരാതിരിക്കില്ല
ഇന്നലെ പെയ്ത മഴത്തുള്ളികള്‍ ഓരോന്നും
ഇന്നലെ പെയ്ത...

വര്‍ഷമേഘങ്ങള്‍ പെയ്തൊഴിഞ്ഞാലെ
വാസന്തകന്യകമാര്‍ വന്നു ചേരൂ
തപ്തനിശ്വാസത്തിന്‍ പൂവിതള്‍ വീണാലെ
മന്ദഹാസത്തെ അറിയൂ
ഇരവിലും മുല്ല വിടരാതില്ലയോ
(ഇന്നലെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അദ്വൈതാമൃത
ആലാപനം : കെ ജെ യേശുദാസ്, എം എം കീരവാണി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
പവിഴമുന്തിരി
ആലാപനം : എം എം കീരവാണി   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
പവിഴമുന്തിരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
മനസ്സിന്‍ തളിര്‍ മരത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
ഇന്നലെ പെയ്ത മഴത്തുള്ളികൾ [M]
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
ലോലമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി
മാനത്തെ മാരിവിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം എം കീരവാണി