View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വചനമേ ...

ചിത്രംഇതാ ഒരു സ്നേഹഗാഥ (1997)
ചലച്ചിത്ര സംവിധാനംക്യാപ്റ്റന്‍ രാജു
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംജി വേണുഗോപാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Kalyani on February 16, 2011

വചനമേ....സ്നേഹാര്‍ദ്ര ഗാനമായ് മാറുകെന്‍
ജീവന്റെ പാഴ്മുളം തണ്ടില്‍
മേഘമേ....ഒരു തുള്ളി വെള്ളമായ് വീഴുകീ
പിടയുന്ന മനുജനു വേണ്ടി.....
പിടയുന്ന മനുജനു വേണ്ടി.....

കിളികളേ.....അലിവിന്റെ മറുപാട്ടു പാടുകീ
ഓമനക്കുഞ്ഞിനു വേണ്ടി.....
പൂക്കളേ....പൂമെത്ത നീര്‍ത്തുക വീഥിയി-
ലലയുന്ന പഥികന്നു വേണ്ടി.....

പുഴകളേ....നിങ്ങളീ മരുഭൂവിലെത്തുക
കനിവിന്റെ മുളകള്‍ക്കു വേണ്ടി
നുരയുന്ന വിദ്വേഷ ലഹരിയില്‍
അറിവിന്റെ പുലരിയായ് മാറുക
പാവന പ്രേമമേ.....

മാതൃവാത്സല്യമേ കണ്ണീര്‍ തുടയ്ക്കുകീ
ഉണ്ണി തന്‍ ദുഃസ്വപ്നരാവില്‍
വിശ്വത്തിലെങ്ങും നിറയും വെളിച്ചമേ...
നേരില്‍ നടത്തുകെന്‍ ചിന്താശതങ്ങളെ...
നേരില്‍ നടത്തുകെന്‍ ചിന്താശതങ്ങളെ...

ജീവിതപ്പൂമരത്തണലിന്റെ കീഴില്‍
ദൈവമേ...ഞങ്ങളെ ഒന്നായ് നയിക്കുക
മാനവരാശി തന്‍ നന്മയ്ക്കു കൈ കോര്‍ത്തു-
പാടുവാന്‍ മാത്രമീ സ്നേഹഗാഥ...
പാടുവാന്‍ മാത്രമീ സ്നേഹഗാഥ...


 

----------------------------------

Added by Kalyani on February 16, 2011

Vachaname....snehaardra gaanamaay maaruken
jeevante paazhmulam thandil
meghame....oru thulli vellamaay veezhukee
pidayunna manujanu vendi.....
pidayunna manujanu vendi.....

kilikale.....alivinte marupaattu paadukee
omanakkunjinu vendi.....
pookkale....poometha neerthuka veedhiyi-
lalayunna padhikannu vendi.....

puzhakale....ningalee marubhoovilethuka
kanivinte mulakalkku vendi
nurayunna vidwesha lahariyil
arivinte pulariyaay maaruka
paavana premame.....

maathru vaalsalyme kanneer thudaykkukee
unni than du:swapna raavil
viswathilengum nirayum velichame...
neril nadathuken chinthaa shathangale...
neril nadathuken chinthaa shathangale...

jeevitha poomara thanalinte keezhil
daivame...njangale onnaay nayikkuka
maanava raashi than nanmaykku kai korthu
paaduvaan maathramee sneha gaadha...
paaduvaan maathramee sneha gaadha...


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരകങ്ങള്‍ താഴെ വന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കരുണാമയീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഇന്ദ്രനീലരാവു
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
താരകങ്ങള്‍
ആലാപനം : സംഗീത സജിത്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കരുണാമയീ
ആലാപനം : സംഗീത സജിത്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
സാരി ഗപാ ധസാ [രാര വേണു]
ആലാപനം : സിന്ധു ദേവി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍