വിലോലം സ്നേഹ സംഗീതം [M] ...
ചിത്രം | തക്ഷശില (1995) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന് |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 3, 2010 വിലോലം സ്നേഹസംഗീതം വിഭാതം പെയ്ത ലാവണ്യം പൊൻ തൂവൽ പോലെ മൊഴിപ്പൂവായ് ദൂരെ പോരുന്നോ (വിലോലം...) തങ്കനൂലിൽ ആരോ മുത്തു കെട്ടീ കുങ്കുമപ്പൂ കാറ്റിൽ ഊയലാടി പറക്കുമ്പോൾ മാനം കിളിക്കുഞ്ഞിൻ സ്വന്തം നമുക്കല്ലേ പൂവനം (2) പ്രേമത്താൽ മാനം പൂക്കുന്നിതാ സ്വപ്നത്താൽ ഉള്ളം പാടുന്നിതാ എന്നുമെന്നും കൺ കോണിൽ പൂക്കും ആശാസുമം കണ്ടുവോ (വിലോലം..) മഞ്ഞു മേഘം എന്തോ ദൂതു ചൊല്ലീ കാറ്റിലാടും കാട്ടിൽ മേളമായീ മിഴിത്തൂവൽ ചായും പുഴക്കൈകൾക്കുള്ളിൽ നിറക്കൂട്ടം വിരിഞ്ഞല്ലോ (2) മിന്നുമ്പോൾ എല്ലാം പൊന്നല്ലയോ സ്നേഹത്താൽ കല്ലും പൂക്കില്ലയോ ഉള്ളിന്നുള്ളിൽ നിലാവിൽ മൂടും ഇന്ദീവരം കണ്ടുവോ (വിലോലം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 18, 2010 Vilolam sneha samgeetham vibhaatham peytha laavanyam ponthooval pole mozhippoovaay doore porunno (Vilolam..) Thankanoolil aaro muthu kettee kunkumappoo kaattil ooyalaadi parakkumpol maanam kilikkunjin swantham namukkalle poovanam (2) premathaal maanam pookkunnithaa swapnathaal ullam paadunnithaa ennumennum kankonil pookkum aashaasumam kanduvo (Vilolam..) Manju megham entho doothu chollee kattilaadum kaattil melamaayi mizhithooval chaayum puzhakkaikalkkullil nirakkoottam virinjallo (2) Minnumpol ellaam ponnallayo snehathaal kallum pookkillayo ullinnullil nilaavil moodum indeevaram kanduvo (Vilolam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തൂമഞ്ഞൊ പരാഗം പോല്‍
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- അനുരാഗം ഇഴ പാകും
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- നെഞ്ചിനുള്ളിൽ കൂടുവെയ്ക്കാൻ
- ആലാപനം : കെ എസ് ചിത്ര, മനോ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- തങ്കത്തേരിതാ
- ആലാപനം : മനോ, മാൽഗുഡി ശുഭ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- വിലോലം സ്നേഹ സംഗീതം [F]
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്