View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരം ജീവാമൃതബിന്ദു(പെണ്‍) ...

ചിത്രംചെങ്കോൽ (1993)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 15, 2010

ആ..ആ..ആ
മധുരം ജീവാമൃത ബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
കാന്തമാണെങ്കിലും ആ..ആ
കാന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകംപോലെ
(മധുരം...)

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ
ശാന്തമാണെങ്കിലും ആ.ആ.ആ
ശാന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂതൊടുമ്പോഴെൻ നെഞ്ചിൽ
(മധുരം..)

----------------------------------

Added by devi pillai on January 5, 2011

aa....
madhuram jeevaamrithabindu(3)
hridayam paadum layasindhu
madhuram jeevaamrithabindu

sougandhikangale unaroo veendumen
mookamaam raathriyil paarvanam peyyumee
ekaantha yaamaveedhiyil
thaanthamaanenkilum... aa....
thaanthamaanenkilum paathiraakkaattilum
vaadaathe nilkkumente deepakam
paadumee sneharoopakam pole...

chethovikaarame nirayoo veendumen
lolamaam sandhyayil aathiraathennalil
neehaarabindu chooduvaan
shaanthamaanenkilum... aa...
shaanthamaanenkilum swapnavegangalil
veezhaathe nilkkumente chethana
nin viral poothodumbozhen nenchil...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മധുരം ജീവാമൃതബിന്ദു
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പാതിരാ പാല്‍ക്കടവില്‍
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍