View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണപ്പക്ഷി സ്വര്‍ണ്ണപ്പക്ഷി ...

ചിത്രംമഴയെത്തും മുൻപേ (1995)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംസുജാത മോഹന്‍, ബിജു നാരായണന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Bijulal B Ponkunnam

വരികള്‍ ചേര്‍ത്തത്: ബിജുലാല്‍ ബി പൊന്‍കുന്നം

സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി കുകൂകുകൂ
സ്വർഗംതേടി സ്വപ്നംതേടി പോരൂ നീ
സ്വർണ്ണപ്പക്ഷി സ്വർണ്ണപ്പക്ഷി കുകൂകുകൂ
സ്വർഗംതേടി സ്വപ്നംതേടി പോരൂ നീ

അത്തിക്കായോ തെച്ചിപ്പൂവോ
മുത്തംകൊത്തും തത്തച്ചുണ്ടിൽ
തെന്നൽതേരിൽ തെന്നിപ്പായും
കന്നിപ്പെണ്ണേ കിന്നാരം പൂത്തു-
നേർത്തുലഞ്ഞ നിന്റെ കവിളുകളിൽ
പാൽനിലാവു വീണ കാന്തിയോ
(സ്വർണ്ണപ്പക്ഷി...)

ചെല്ലച്ചൊല്ലാലമ്പെയ്തോരോ
പൊല്ലാപ്പെല്ലാം കാട്ടുന്നെന്തേ
മുല്ലപ്പന്തൽ കൂടാരത്തിൽ
ഉള്ളംതന്നിൽ കല്യാണം
താളമേള ദാഹമോഹ ലഹരിതരും
പൂങ്കിനാവു നെയ്ത സംഗമം
(സ്വർണ്ണപ്പക്ഷി ....)

അണിവിരലുകൾ മെയ്യിൽ
കവിതകളെഴുതുമ്പോൾ
സ്വരമഴയുടെ ഈറൻ
ചിറകുകളുതിരുമ്പോൾ
ആകാശവീണയിൽ ആഷാഢഗീഥകം
മീട്ടി മീട്ടി നമ്മൾ നേടും
ദേവഗാന സാധകം
തമ്മിൽ തമ്മിൽ തേൻവസന്ത-
ശേഖരങ്ങളുടെ പൂവനങ്ങളായ് മാറിടും
(സ്വർണ്ണപ്പക്ഷി....)

കുളിരുകളുടെ കൂട്ടിൽ
കരളുകൾ കുതിരുമ്പോൾ
മിഴിയുടെ മൊഴിയാൽ നാം
മനസ്സുകളറിയുമ്പോൾ
ജന്മാന്തരങ്ങൾതൻ ബന്ധങ്ങളേകിടും
കുഞ്ഞുകുഞ്ഞു പൂക്കളെന്നും
കൂട്ടിനായ് വന്നിടും
ഓരോ പൂവും ഓർമകൊണ്ടു മേഞ്ഞ-
മേടയിലെ ഓമനസ്വരങ്ങളായിടും
(സ്വർണ്ണപ്പക്ഷി....)

അത്തിക്കായോ തെച്ചിപ്പൂവോ
മുത്തംകൊത്തും തത്തച്ചുണ്ടിൽ
തെന്നൽതേരിൽ തെന്നിപ്പായും
കന്നിപ്പെണ്ണേ കിന്നാരം പൂത്തു-
നേർത്തുലഞ്ഞ നിന്റെ കവിളുകളിൽ
പാൽനിലാവു വീണ കാന്തിയോ
(സ്വർണ്ണപ്പക്ഷി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
എന്തിനു വേറൊരു സൂര്യോദയം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ചിച്ചാ ചിച്ചാ.. എന്നിട്ടും നീ പാടീല്ലല്ലോ
ആലാപനം : എസ് ജാനകി   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
മനസ്സു പൊലെ
ആലാപനം : മനോ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആനന്ദ്
ലേഡീസ്‌ കോളേജില്‍ ക്യാമ്പസ്‌ ലവ്‌
ആലാപനം : എം ജി ശ്രീകുമാർ, മമ്മൂട്ടി, അനുപമ, മാൽഗുഡി ശുഭ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ആനന്ദ്
ആത്മാവിന്‍ പുസ്തക താളില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
ആത്മാവിന്‍ പുസ്തക താളില്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍