View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പയും തുളസിയും ...

ചിത്രംമേഘം (1999)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

നീലനിലാവിൽ പുഴയിലെ മീനുകൾ
മിഴി പൊത്തിക്കളിക്കണ നേരം
കാർത്തിക രാവിൽ കളരിയിൽ നീളേ
കൽ വിളക്കെരിയണ നേരം
മാമ്പൂക്കൾ വിരിയും കൊമ്പിൽ
മലയണ്ണാനൊരു ചാഞ്ചാട്ടം
പൂവാലി പയ്യോടല്പം കുശലം ചൊല്ലാൻ സന്തോഷം
നാട്ടു മഞ്ഞിൽ കുളിച്ചൊരുങ്ങീ
നന്തുണിയിൽ ശ്രുതി മീട്ടി
അയലത്തെ മാടത്തത്തേ വായോ
(തുമ്പയും...)

കുടമണിയാട്ടും കാലികൾ മേയും
തിന വയൽ പൂക്കും കാലം
മകര നിലാവിൻ പുടവയുടുക്കും
പാൽ പുഴയൊഴുകും നേരം
കല്യാണപെണ്ണിനു ചൂടാൻ മുല്ല കൊടുക്കും പൂപ്പാടം
കണ്ണാടി ചില്ലിൽ നോക്കി കണ്ണെഴുതാനായ് ആകാശം

മഴ പൊഴിഞ്ഞാൽ കുടം നിറയേ
കതിരു കൊയ്താൽ കളം നിറയേ
അയലത്തെ മാടത്തത്തേ വായോ

തുമ്പയും തുളസിയും കുടമുല്ലപൂവും
തൊഴുകൈയ്യായ് വിരിയണ മലനാട്
വേലയും പൂരവും കൊടിയേറും കാവിൽ
വെളിച്ചപാടുറയണ വള്ളുവനാട്
ഒരു വേളിപ്പെണ്ണായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്

അരമണിയായ് അരുവിയുണ്ടേ
കുരവയിടാൻ കുരുവിയുണ്ടേ
അയലത്തെ മാടത്തത്തേ വായോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുകാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വിളക്കു വെക്കും [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
തുമ്പയും തുളസിയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കോടി ജന്മങ്ങളായ്‌ നിന്നെ കാത്തു [മാർകഴിയോ മല്ലികയോ]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഞാൻ ഒരു പാട്ടു പാടാം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
വിളക്കു വെക്കും [Instrumental]
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മഞ്ഞുകാലം [D]
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍