View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശംഖൊലി ഉയരും ...

ചിത്രംചൈതന്യം (1995)
ചലച്ചിത്ര സംവിധാനംജയന്‍ അടിയാട്ട്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
ശംഖൊലി ഉയരും ഗ്രാമം പള്ളി
സങ്കീർത്തനം പാടും ഗ്രാമം
കോവിൽ മുറ്റത്തെ കൊടിമരവും പള്ളി
ഗോപുരമുകളിലെ കൽക്കുരിശും
ഏകമാം ബിന്ദുവിൽ കൈ ചൂണ്ടി നിൽക്കുന്ന
സ്നേഹാരാമമാം ഗ്രാമം (ശംഖൊലി...)

ഇവിടെ ഈ ആൽത്തറവട്ടത്തിൽ ഇന്നെന്തേ
ഇടിവെട്ടും പോലെയീ വായ്ത്താരി
എന്റെ ദൈവത്തെ കുടി വെയ്ക്കാനിനി
നിന്റെ ദൈവത്തെയെടുത്തു മാറ്റൂ
എന്റേതും നിന്റേതും എന്നു വെവ്വേറെയായ്
ഉണ്ടോ ദൈവം പലതുണ്ടോ (ശംഖൊലി..)


മുകളിലൊരേയൊരാകാശമല്ലെ നമു
ക്കിളവേൽക്കാനീയൊരു ഭൂമിയല്ലേ
ഈശ്വർ അല്ലാഹ് തേരേ നാം നമ്മളീ
ശ്രുതിമന്ത്രം മറന്നതെന്തേ
സ്നേഹമില്ലാത്തിടത്തുണ്ടോ ദൈവം
ദയയേതുമില്ലാത്തിടത്തുണ്ടോ ദൈവം (ശംഖൊലി..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010
 



shamkholi uyarum graamam palli
sankeerthanam paadum gramam
kovil muttathe kodimaravum palli
gopuramukalile kalkkurishum
ekamaam binduvil kai choondi nilkkunna
snehaaraamamaam graamam
(shamkholi..)


ivide ee aaltharavattathil innenthe
idivettum poleyee vaaythaari
ente daivathe kudi vaykkaanini
ninte daivathe eduthu maattoo
entethum nintethum ennu vevvereyaay
undo daivam palathundo
(shamkholi..)


mukaliloreyoraakaashamalle
namukkilavelkkaneeyoru bhoomiyalle
eeswar alla there naam nammalee
sruthimanthram marannathenthe
snehamillathidathundo daivam
dayayethumillathidathundo daivam
(shamkholi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറയൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
തിരുവാണിക്കാവില്
ആലാപനം : ബിജു നാരായണന്‍, ആൽബി എബ്രഹാം   |   രചന : ജയന്‍ അടിയാട്ട്   |   സംഗീതം : രവീന്ദ്രന്‍
മുത്തു പൊഴിയുന്ന
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
രാഗര്‍ദ്ര സന്ധ്യയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പറയൂ ഞാന്‍ എങ്ങനെ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
മൂന്നും കൂട്ടി
ആലാപനം : കലാഭവന്‍ നവാസ്‌   |   രചന : ചൊവല്ലുര്‍ കൃഷ്ണന്‍ക‍ട്ടി   |   സംഗീതം : രവീന്ദ്രന്‍
രാഗാര്‍ദ്ര സന്ധ്യയില്‍ [D]
ആലാപനം : കെ ജെ യേശുദാസ്, ആര്‍ ഉഷ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍